- Trending Now:
പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികാഘോഷ പരിപാടിയായ എന്റെ കേരളം പ്രദർശന വിപണനമേളയിൽ വരുന്ന സന്ദർശകർക്ക് വിവിധ പച്ചക്കറി ഇനങ്ങൾ ഒരുമിച്ചറിയാൽ അധികം കണ്ണോടിക്കേണ്ടതില്ല. പകരം ഒറ്റ തളികയിൽ നോക്കിയാൽ മതി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സ്റ്റാളിലാണ് വിത്ത് തളിക ഒരുക്കിയിട്ടുള്ളത്.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിലെ തൊഴിലാളികളാണ് വിത്ത് തളിക നിർമിച്ചിച്ചിരിക്കുന്നത്, ഇവിടെ തന്നെ കൃഷി ചെയ്ത വിത്തുകളാണ് തളികയിലുളളത്.
വിവിധ തരം പച്ചക്കറി വിത്തുകൾ, നെല്ലുകൾ, ചോളം, സൂര്യകാന്തി തുടങ്ങി വിവിധ തരത്തിലുള്ള വിത്തുകൾ ഈ കൂട്ടത്തിലുണ്ട്. ഓരോ വിത്തിന്റെയും പേരുകളും തളികയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന വിത്ത്തളിക
പൊതുജനങ്ങൾക്ക് വിത്തുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് തളിക നിർമിച്ചിരിക്കുന്നത്. തളികയിലുള്ള വിത്തുകൾ പൊതുജനങ്ങൾക്ക് വാങ്ങിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.