Sections

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Tuesday, May 13, 2025
Reported By Admin
Kerala Invites Online Applications for Financial Aid to Traditional Clay Pot Makers (OBC) 2025-26

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിക്ക് 2025-25 വർഷം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം www.bwin.kerala.gov.in, www.bedd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31.

കൊല്ലം മേഖലാ ആഫീസ് - 0474 - 2914417

എറണാകുളം മേഖലാ ആഫീസ് - 0484 - 2429130

പാലക്കാട് മേഖലാ ആഫീസ് - 0492 - 2222335

കോഴിക്കോട് മേഖലാ ആഫീസ് - 0495 - 2377786.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.