Sections

കേരള നോളജ് എക്കോണമി മിഷന്‍ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ പദ്ധതി

Monday, Feb 14, 2022
Reported By admin
job

സ്ത്രീകളെ സംരംഭമേഖലയിലേക്ക് പിടിച്ചുയര്‍ത്താനും കേരള നോളജ് ഇക്കോണമി മിഷന്റെ ഈ തൊഴില്‍ പദ്ധതി വഴി സാധിക്കും

 

കെ-ഡിസ്‌കിന് കീഴിലെ കേരള നോളജ് ഇക്കോണമി മിഷനെ ഏല്‍പ്പിച്ചിരിക്കുന്ന ഏറ്റവും ബൃഹത്തായ ഒരു പദ്ധതിയാണ് തൊഴില്‍ പദ്ധതി.സര്‍ക്കാരില്‍ ഒരു വര്‍ഷത്തില്‍ 20,000 മുതല്‍ 30,000 പുതിയ ജോലികള്‍ വരും.പുതിയതായി രൂപപ്പെട്ട ഒഴിവുകളല്ല റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ ആണ് ഇവ. ബാക്കിയുളള ജോലികള്‍ ഇവിടെയുണ്ട് എന്നൊരു കോണ്‍ഫിഡന്‍സ് നമ്മുടെ യുവതലമുറയ്ക്ക് കൊടുക്കുക എന്നുളളതാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഒരു ലക്ഷ്യം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പോലെയല്ല മറിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്..തൊഴില്‍ നേടുന്നവരെയും തൊഴില്‍ തേടുന്നവരെയും കൂടെ ഒ്ന്നിപ്പിച്ച്.ചേരുന്നവ തമ്മില്‍ യോജിപ്പിക്കാന്‍ സഹായിക്കുന്നു.ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ ട്രയിനിംഗിലൂടെ അത് പരിഹരിച്ച് മുന്നേറും.വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

സ്വകാര്യ മേഖലയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് കേരള നോളജ് ഇക്കോണമി മിഷന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പ്ലാറ്റ്‌ഫോമിലൂടെ തൊഴില്‍ നല്‍കുന്നവരുടെയും ലഭിക്കുന്നവരുടെയും വിവരങ്ങള്‍, അവര്‍ക്കുള്ള ഓഫറുകള്‍ എന്നിവയെല്ലാം ഇവിടെ സുതാര്യമാണ്.

സ്ത്രീകളെ സംരംഭമേഖലയിലേക്ക് പിടിച്ചുയര്‍ത്താനും കേരള നോളജ് ഇക്കോണമി മിഷന്റെ ഈ തൊഴില്‍ പദ്ധതി വഴി സാധിക്കും.സര്‍ക്കാര്‍ ജോലിയിലേക്ക് ഒരുപാട് സ്ത്രീകള്‍ വരുന്നു. പക്ഷെ ആകെ സ്ത്രീ പങ്കാളിത്ത തൊഴിലുകളെടുക്കുമ്പോള്‍ വനിതകള്‍ ഇന്നും പുറകിലാണ്.വനിതകളെ ഓണ്‍ലൈനായിട്ടും അവരുടെ താമസസ്ഥലത്ത് നിന്ന് അധികം ദൂരം പോകാത്ത ഒരു വര്‍ക്ക് സ്‌പേസ് അറേഞ്ച് ചെയ്ത് കൊടുത്തും എംപ്ലോയേഴ്‌സുമായി ബന്ധപ്പെടുത്താന്‍ ഈ പ്ലാറ്റ്‌ഫോം വഴി സാധിക്കും. 

ഇതിനു പുറമെ നോര്‍ക്ക വഴി വിദേശ മലയാളികള്‍ക്ക് തൊഴില്‍ അവസരങ്ങളുണ്ടാക്കാനും.നാട്ടിലേക്ക് മടങ്ങിയെത്തുന്ന അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ സഹായിക്കാനും ഈ പദ്ധതിയിലൂടെ പ്ലാന്‍ ചെയ്യുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.