Sections

മലയാളി പെൺകുട്ടികളോട് സംവദിച്ച് ജർമ്മൻ ചാൻസലർ അവസരമൊരുക്കിയത് ഗൊയ്‌ഥെ സെൻട്രം

Wednesday, Jan 14, 2026
Reported By Admin
Kerala Girls Meet German Chancellor Friedrich Merz in India

തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ജർമ്മൻ ചാൻസലർ ഫ്രീഡിഷ് മെർസുമായി സംവദിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് മലയാളികളായ മേഘ ജയകുമാർ, അഞ്ജലി ദിലീപ് എന്നിവർ.

ജർമ്മൻ ചാൻസലറുടെ ഉന്നതതല പ്രതിനിധിസംഘ സന്ദർശന വേളയിൽ അഹമ്മദാബാദിൽ വച്ചായിരുന്നു ചാൻസലറുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് പ്രൊഫഷണലുകളുടെ സംഘത്തിനാണ് ജർമ്മൻ ചാൻസലറോട് ആശയവിനിമയം നടത്താൻ അവസരം ലഭിച്ചത്.

ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിലെ ജർമ്മൻ ഭാഷാ പഠിതാക്കളാണ് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ പെൺകുട്ടികൾ.

ജർമ്മനിയെക്കുറിച്ചുള്ള മേഘയുടേയും അഞ്ജലിയുടേയും അറിവിനേയും ഭാഷാപ്രാവീണ്യത്തേയും ജർമ്മൻ ചാൻസലർ അഭിനന്ദിച്ചു. ഇരുവരുടെയും മികച്ച ഭാവിയ്ക്ക ആശംസകൾ നേരാനും ചാൻസലർ മറന്നില്ല.

ഗൊയ്ഥെ സെൻട്രത്തിലെ ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ ഭാഗമായാണ് ഇരുവരും ജർമ്മൻ ഭാഷ സ്വായത്തമാക്കിയത്. നാല് മാസം കൊണ്ടാണ് ജർമ്മൻ ഭാഷ പഠിച്ചതെന്നത് ശ്രദ്ധേയം. നഴ്സിംഗ് ബിരുദധാരികളായ ഇവർക്ക് ജർമ്മനിയിലെ ജോലികളിൽ ഭാഷാജ്ഞാനം സഹായകമാകും.

ബെർലിനിലെ ഷരീറ്റെ - യൂണിവേഴ്സിറ്റി മെഡിസിനിൽ ജോലി ഉറപ്പാക്കിയ ശേഷമാണ് മേഘ ജയകുമാർ ജർമ്മൻ ഭാഷാപഠനത്തിനെത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.