Sections

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനിൽ നിന്നും കർഷക ഉത്പാദക സംഘങ്ങൾക്ക് ധനസഹായം

Monday, Jul 28, 2025
Reported By Admin
Kerala FPOs to Get Up to ₹15 Lakh for Agri Schemes

കാർഷിക മേഖലയിൽ ഉല്പാദന വർദ്ധനവിനും ഉൽപ്പന്ന സംസ്‌കരണത്തിനും മൂല്യവർധനവിനും; കയറ്റുമതി ഉൾപ്പെടെ ഉൽപ്പന്നങ്ങളുടെ വിപണനവും പ്രധാന ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള കർഷക ഉത്പാദക സംഘംങ്ങൾക്ക് (എഫ്.പി.ഒ.) നൂതനപദ്ധതികൾ  ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിന്  സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷന്റെ പ്രത്യേക സഹായം.

കാർഷിക വികസന കർഷകക്ഷേമവകുപ്പിനുകീഴിലുള്ള ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം കേരള (എസ്.എഫ്.എ.സി.) വഴിയാണ് പദ്ധതിനടപ്പിലാക്കുന്നത്. മൂന്ന് കോടിരൂപയാണ് ഹോർട്ടിക്കൾച്ചർ മിഷൻ ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കർഷക ഉത്പാദക സംഘംങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള നോഡൽ ഏജൻസി ആണ് എസ്.എഫ്.എ.സി. ഹോർട്ടിക്കൾച്ചർ വിളകളായ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഉദ്യാനവിളകൾ, സുഗന്ധവ്യഞ്ജനവിളകൾ, തോട്ടവിളകൾ, കൂൺ, തേൻ എന്നിവയ്ക്കായുള്ള പദ്ധതികൾക്കാണ് എസ്.എഫ്.എ.സി. വഴി സഹായം അനുവദിക്കുന്നത്. വിളവെടുപ്പനാന്തര സംസ്‌കരണത്തിനും സംഭരണത്തിനും മൂല്യവർദ്ധനവിനും വിപണനത്തിനും കയറ്റു മതിയ്ക്കുമായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് മുൻഗണന.

പദ്ധതിച്ചെലവിന്റെ പരമാവധി 80% വരെ നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് സാമ്പത്തികസഹായം ലഭിക്കും. 15 ലക്ഷം രൂപ വരെയാണ് പരമാവധി സഹായമായി ലഭിക്കുക. അംഗീകൃത ബാങ്കുകൾ വഴി വായ്പസഹായം നേടി വേണം പദ്ധതി നടപ്പിലാക്കേണ്ടത്. വായ്പാ തുക അർഹമായ സാമ്പത്തിക സഹായത്തേക്കാൾ കുറയുവാൻ പാടില്ല. നിലവിൽഎസ്.എഫ്.എ.സി.വഴി ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പാദക സംഘങ്ങളെ ഈ പദ്ധതിയിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് എസ്.എഫ്.എ.സി.യുമായി നേരിട്ടോ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസുകളിലെ ആത്മ' പ്രൊജക്റ്റ് ഡയറക്ടറുമായോ ബന്ധപ്പെടാം. പദ്ധതി നടത്തിപ്പിനായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനും ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം-കേരളയും തമ്മിൽ ധാരണാപത്രം നിലവിലുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിപൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.