Sections

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതിരോധം ശക്തമാക്കാൻ കെൽട്രോണിന്റെ സാങ്കേതിക സഹായം; ഐഎൻഎസ് അർണാളിന്റെ നിർമ്മാണത്തിൽ നിർണായക പങ്ക്

Saturday, May 17, 2025
Reported By Admin
Keltron Empowers Indian Navy’s INS Arnala with Indigenous Technology

യുദ്ധക്കപ്പലായ ഐഎൻസ് അർനാലയുടെ പ്രധാന ഭാഗങ്ങൾ നിർമ്മിച്ചത് കെൽട്രോൺ


തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്മേൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ മുന്നേറുമ്പോൾ, പ്രതിരോധ സജ്ജീകരണങ്ങൾക്ക് കരുത്തേകാൻ കേരളത്തിന്റെ സ്വന്തം കെൽട്രോണും മുന്നിലുണ്ട്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ഐഎൻഎസ് അർനാലിന്റെ പ്രധാന സാങ്കേതിക ഘടകങ്ങൾ നിർമ്മിച്ചത് കെൽട്രോണാണ്.

കപ്പലിന്റെ വേഗത അളക്കുന്ന ഉപകരണം, ആഴം രേഖപ്പെടുത്തുന്ന എക്കോ സൗണ്ടർ, അണ്ടർ വാട്ടർ കമ്യൂണിക്കേഷൻസ് സിസ്റ്റം, പവർ ആംപ്ലിഫയർ, സോണാർ സെൻസർ തുടങ്ങിയവയാണ് കെൽട്രോൺ നിർമ്മിച്ച് കപ്പലിൽ സ്ഥാപിച്ച പ്രധാന സാങ്കേതിക ഘടകങ്ങൾ.

ഇന്ത്യൻ പ്രതിരോധ മേഖലയിലെ ദീർഘകാല പ്രവർത്തനപരിചയം കെൽട്രോണിന് ഈ മേഖലയിൽ വിലയ വിശ്വാസ്യത നേടിയെടുക്കാൻ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി തുടർച്ചയായ പ്രതിരോധ ഓർഡറുകൾ കമ്പനിയെ തേടിയെത്തുകയാണ്. നേരത്തെ ടോർപിഡോ ആക്രമണങ്ങൾ തടയാൻ ഉപയോഗിക്കുന്ന 'മാരീച് ടോഡ് അറേ' അടക്കമുള്ള ഉപകരണങ്ങളും നാവികസേനയ്ക്ക് കെൽട്രോൺ വിതരണം ചെയ്തിരുന്നു.

രാജ്യത്തിന്റെ പ്രതിരോധ കുതിപ്പിന് തദ്ദേശീയ സാങ്കേതിക വിദ്യ നൽകുന്നതിൽ കെൽട്രോണിന്റെ പങ്ക് ഉയർന്ന പ്രതീക്ഷകൾക്കാണ് വഴിവെക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.