- Trending Now:
ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ ഭാരതീയ സാംസ്‌കാരിക ചിഹ്നങ്ങളും സ്വാതന്ത്ര്യ സമര നേതാക്കളുടെ മുഖചിത്രങ്ങളും ഒക്കെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണം എന്നാവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇത് രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് കേജ്രിവാളിന്റെ വാദം.
ക്രിപ്റ്റോ കറന്‍സി പെട്ടന്നുള്ള തകര്‍ച്ചയ്ക്ക് കാരണം... Read More
കറന്‍സി നോട്ടുകള്‍ മാറ്റുന്നതിന് പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കറന്‍സി നോട്ടുകള്‍ നല്‍കാനാണ് തന്റെ ആവശ്യമെന്ന് കേജ്രിവാള്‍ പ്രതികരിച്ചു.ഇന്ത്യയില്‍ കറന്‍സി നോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും (ആര്‍ ബി ഐ) ആണ്. ആര്‍ ബി ഐയുടെ സെന്‍ട്രല്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരുമാണ് കറന്‍സി രൂപകല്പനയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അതിന് അംഗീകാരം നല്‍കേണ്ടത്. നോട്ടുകളുടെ രൂപരേഖയില്‍ മാറ്റം വരുത്താന്‍ അധികാരമുള്ള ഏക സ്ഥാപനം കേന്ദ്രസര്‍ക്കാരാണ്.
ക്രിപ്റ്റോ കറന്‍സി പങ്കാളിയായി സൂപ്പര്‍താരം ലയണല്‍ മെസ്സി... Read More
1934 ലെ ആര്‍ ബി ഐ ആക്ടിന്റെ സെക്ഷന്‍ 25 പ്രകാരം, ബാങ്ക് നോട്ടുകളുടെ രൂപകല്പനയും രൂപവും സാമഗ്രികളും സെന്‍ട്രല്‍ ബോര്‍ഡ് നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരാണ് അംഗീകാരം നല്‍കേണ്ടത് എന്നാണ് പറയുന്നത്. ആര്‍ ബി ഐയുടെ കറന്‍സി മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് കറന്‍സി മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്നത്.
കറന്‍സി മാനേജ്‌മെന്റ് പ്രധാനമായും നോട്ടുകളുടെയും നാണയങ്ങളുടെയും വിതരണം, പ്രചാരത്തില്‍ നിന്ന് അനുയോജ്യമല്ലാത്ത നോട്ടുകള്‍ വീണ്ടെടുക്കല്‍ എന്നിവയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ 18 ഇഷ്യൂ ഓഫീസുകള്‍ വഴിയും ബാങ്കുകളും സര്‍ക്കാര്‍ ട്രഷറികളും നിയന്ത്രിക്കുന്ന 4195 കറന്‍സി ചെസ്റ്റുകള്‍, 488 റിപ്പോസിറ്ററികള്‍, 3562 ചെറിയ നാണയ ഡിപ്പോകള്‍ എന്നിവയുടെ വിപുലമായ ശൃംഖല വഴിയുമാണ് ഈ ജോലി നിര്‍വഹിക്കപ്പെടുന്നത്.
ലോക കറന്‍സി കരുതല്‍ ശേഖരം $1 ട്രില്യണ്‍ കുറഞ്ഞു... Read More
രൂപയുടെ ഡിസൈന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി അയക്കുന്നതിന് മുമ്പ് ഡിസൈന്‍ കറന്‍സി മാനേജ്‌മെന്റ് ആര്‍ ബി ഐക്ക് കൈമാറുന്നു. കറന്‍സി നോട്ട് രൂപകല്പനയുടെ അന്തിമ അനുമതി കേന്ദ്രത്തില്‍ നിന്നാണ് ലഭിക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.