- Trending Now:
കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക്തല കർക്കിടക ഫെസ്റ്റിന് തുടക്കമായി.
ജൂലൈ 23 നടക്കുന്ന മേളയിൽ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി കർക്കിടക കഞ്ഞിയും അസ്ത്രവും വിൽപനയ്ക്കായുണ്ട്. കൊഴുക്കട്ട, റാഗി കേക്ക്, മില്ലെറ്റ് വിഭവങ്ങൾ, പുഴുക്ക് തുടങ്ങിയ ലഘു ഭക്ഷണങ്ങളും കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഔഷധ കൂട്ടുകൾ ഉൾക്കൊള്ളുന്ന കർക്കിടക കഞ്ഞി - തോരൻ കിറ്റുകളും മേളയിൽ നിന്നും വാങ്ങാം.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് കുമാർ മേള ഉദ്ഘാടനം ചെയ്തു. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി അധ്യക്ഷയായി. വെട്ടിക്കവല ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, മേലില പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോമോൻ, മേലില ചെയർപേഴ്സൺ ശോഭ കുഞ്ഞുമോൻ, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സിഡിഎസ് ചെയർപേഴ്സൺമാർ ബ്ലോക്ക് കോർഡിനേറ്റർമാർ, തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.