- Trending Now:
കണ്ണൂര്‍: വെജിറ്റബിള്‍ ടൂറിസം ഹബാവാന്‍ കണ്ണൂര്‍ ജില്ല ഒരുങ്ങുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ തരിശു ഭൂമിയില്‍ കൃഷി ചെയ്യാനുള്ള വിപുലമായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തരിശ് രഹിത കൃഷി ജില്ലാതല വിത്തിടല്‍ പുരളി മല പച്ചക്കറി എ ഗ്രേഡ് ക്ലസ്റ്റര്‍ കൂവക്കരയില്‍ ഒരുക്കിയ ഭൂമിയില്‍ പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി.
ഈ വര്‍ഷം ഏഴ് കോടിയോളം രൂപ കാര്‍ഷിക മേഖലയ്ക്ക് മാത്രമായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ മാറ്റിവെച്ചിട്ടുണ്ട്. മാലൂര്‍ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ പുരളിമലയുടെ കീഴില്‍ 25 ഏക്കര്‍ ഭൂമിയിലാണ് പച്ചക്കറി കൃഷി ആരംഭിക്കുന്നത്. പച്ചക്കറി ആവശ്യമുള്ളവര്‍ക്ക് ഇഷ്ടമുള്ളവ നേരില്‍ വന്ന് വില നല്‍കി പറിച്ചെടുക്കാം. വെജിറ്റബിള്‍ ടൂറിസം ഹബ്ബായി മാലൂര്‍ പഞ്ചായത്തിനെ മാറ്റും. പച്ചക്കറി ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് മാലൂരില്‍ ആരംഭിക്കും. മലയോര മേഖലയില്‍ ഏക്കറുകണക്കിനു ഭൂമിയാണ് തരിശിട്ടിരിക്കുന്നത്. കൃഷിയോഗ്യമായ ഭൂമി കണ്ടെത്തി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ഗ്രൂപ്പുകളെ കണ്ടെത്തും. കൃഷി ചെയ്യുന്നതിന് റിവോള്‍വിങ്ങ് ഫണ്ട് കര്‍ഷക ഗ്രൂപ്പ് കള്‍ക്ക് നല്‍കും .ഇത്തരം ഗ്രൂപ്പുകളുടെ കൃഷിതോട്ടങ്ങള്‍ വെജിറ്റബിള്‍ ടൂറിസം ഹബ്ബായി മാറും. മാര്‍ക്കറ്റ് തേടി കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടേണ്ട സാഹചര്യം ഉണ്ടാവില്ല. ആവശ്യക്കാരെ ഇത്തരം തോട്ടങ്ങളിലേക്ക് എത്തിക്കും. കൂടാതെ പച്ചക്കറികളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ യൂണിറ്റുകള്‍ മലയോര മേഖലയില്‍ ആരംഭിക്കും. വരും വര്‍ഷം കോള്‍ഡ് സ്റ്റോറേജ് നിര്‍മ്മിക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
കുറഞ്ഞ ചെലവില്‍ കുടുബസമേതം അടിച്ചു പൊളിക്കാം; മണ്‍സൂണ്‍ സീസണ് പാക്കേജുമായി കെടിഡിസി... Read More
ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എംഎന്‍ പ്രദീപ് പദ്ധതി വിശദീകരിച്ചു. മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ യു പി ശോഭ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ സുരേഷ്ബാബു, മാലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍, ജില്ലാ പഞ്ചായത്തംഗം വി ഗീത, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമന്‍, മാലൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി രജനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി. എന്‍ സതീഷ് ബാബു, മാലൂര്‍ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് സി ബിനോജ് എന്നിവര്‍ സംസാരിച്ചു.
മാലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമേശന്‍ കോയിലോടന്‍, രേഷ്മ സജീവന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശിഹാബ് പട്ടാരി, മാലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രമതി പരയത്ത് (മെമ്പര്‍, ശ്രീജ മേപ്പാടന്‍ എന്നിവര്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.