- Trending Now:
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെഫോൺ).
കോഴിക്കോട്, മഞ്ചേരി, എറണാകുളം, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്, റീജിയണൽ കാൻസർ സെന്റർ (RCC), ഗവൺമെന്റ് ഡെന്റൽ കോളജ്, നിഷ് (NISH), കിംസ്ഹെൽത്ത്, നിംസ്, എസ്.കെ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് കെഫോൺ കണക്റ്റിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ഫാമിലി ഹെൽത്ത് സെന്ററുകൾ (FHC), പ്രൈമറി ഹെൽത്ത് സെന്ററുകൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC) എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം അനിവാര്യമാണ്, കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ ഐ.എ.എസ് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിലൂടെ പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിക്കുന്ന മുന്നേറ്റങ്ങൾക്ക് കരുത്തേകുകയാണ് കെഫോൺ, അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള ഡിജിറ്റൽ അടിത്തറ ശക്തിപ്പെടുത്തുകയാണ് കെഫോൺ എന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.