Sections

ജോസ് ആലുക്കാസ് 'സീസൺ ഓഫ് ഡയമണ്ട്‌സ്' കാമ്പെയ്ൻ പ്രഖ്യാപിച്ചു

Tuesday, Jul 14, 2026
Reported By Admin
Jos Alukkas Season of Diamonds Offer Begins Across India

ചെന്നൈ: ഇന്ത്യയിൽ ഗുണനിലവാരം, നൂതനത്വം, ട്രെൻഡി ആഭരണങ്ങൾ എന്നിവയിൽ വിശ്വസ്തമായ ജോസ് ആലുക്കാസ്, ജൂലൈ 10 മുതൽ 31 വരെ 60-ലധികം ജോസ് ആലുക്കാസ് ഷോറൂമുകളിൽ നടക്കുന്ന സവിശേഷമായ വജ്രമേളയായ 'സീസൺ ഓഫ് ഡയമണ്ട്സ്' ഓഫർ ആരംഭിച്ചതായി പ്രഖ്യാപിച്ചു.

ഈ കാമ്പെയ്നിൽ ഉയർന്ന നിലവാരത്തിൽ സൂക്ഷ്മമായി രൂപകൽപ്പന ചെയ്തതും അന്താരാഷ്ട്ര അംഗീകാരമുള്ള ലബോറട്ടറികൾ സാക്ഷ്യപ്പെടുത്തിയതുമായ പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ ഒരു പ്രത്യേക ലോകോത്തര ശേഖരം പ്രദർശിപ്പിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് അതിമനോഹരമായി രൂപകൽപ്പന ചെയ്ത നെക്ലേസുകൾ, സ്റ്റേറ്റ്മെൻറ് കമ്മലുകൾ, കമനീയമായ ബ്രൈഡൽ സെറ്റുകൾ, എല്ലാ സ്റ്റൈലിനും അവസരത്തിനും അനുയോജ്യമായ മറ്റ് ഇഷ്ടാനുസൃത സൃഷ്ടികൾ എന്നിവ ഉൾക്കൊള്ളുന്ന ജോസ് ആലുക്കാസിൻറെ സമകാലിക ഡിസൈനുകളുടെ ഒരു സവിശേഷ ശ്രേണിയിൽ നിന്നും തിരഞ്ഞെടുക്കാം.

കാമ്പെയ്നിനെക്കുറിച്ച് ജോസ് ആലുക്കാസിൻറെ മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു, 'അതുല്യമായ കരവിരുതിന്റെ നേർക്കാഴ്ചയായ 'സീസൺസ് ഓഫ് ഡയമണ്ട്സ്' ഇവിടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. ഓരോ ഭാഗവും ഗുണനിലവാരം, കലാവൈഭവം, കാലാതീതമായ സൗന്ദര്യം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങളുടെ സമ്പന്നമായ പൈതൃകത്തോട് വിശ്വസ്തത പുലർത്തിക്കൊണ്ട്, ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്കനുസരിച്ച് വികസിക്കുന്ന ഡിസൈനുകൾ നിരന്തരം നവീകരിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.'

  • 1 കാരറ്റ് വാങ്ങൂ, സ്വർണ്ണത്തിൽ സെറ്റ് ചെയ്ത ഒരു ഡയമണ്ട് പെൻഡൻറ് സൗജന്യമായി നേടൂ
  • 2.5 കാരറ്റ് വാങ്ങൂ, സ്വർണ്ണത്തിൽ സെറ്റ് ചെയ്ത ഒരു ഡയമണ്ട് പെൻഡൻറും കമ്മലുകളും സൗജന്യമായി നേടൂ
  • 5 കാരറ്റ് വാങ്ങൂ, സ്വർണ്ണത്തിൽ സെറ്റ് ചെയ്ത ഒരു ഡയമണ്ട് നെക്ലേസ് സൗജന്യമായി നേടൂ
  • വജ്ര മൂല്യത്തിന്റെ 30% കിഴിവിൽ വജ്ര ആഭരണങ്ങൾ നേടൂ
  • നിങ്ങളുടെ പഴയ 22 കാരറ്റ് സ്വർണ്ണം 0% നഷ്ടത്തിൽ വജ്ര ആഭരണങ്ങൾ ആയി മാറ്റി വാങ്ങൂ
  • പണിക്കൂലിയിൽ 30% കിഴിവിൽ പ്ലാറ്റിനം നേടൂ.

ആഭരണപ്രേമികൾക്കും ശേഖരിക്കുന്നവർക്കും സവിശേഷമായ സൃഷ്ടികൾ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്തവും കലാപരമായി നിർമ്മിച്ചതുമായ ആഭരണങ്ങളുടെ ഒരു ശേഖരം ഈ പ്രദർശനത്തിൻറെ സവിശേഷതയാണ്. ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ശൈലിക്കും മുൻഗണനകൾക്കും അനുസൃതമായി ആഭരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കസ്റ്റമൈസേഷൻ സേവനങ്ങളും പ്രയോജനപ്പെടുത്താം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.