Sections

റീച്ചിൽ തൊഴിലധിഷ്ഠിത പരിശീലനം

Tuesday, Apr 11, 2023
Reported By Admin
Reach Training Program

റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകൾ


സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എൽ, മത്സ്യബന്ധനം, ട്രാൻസ്ജെൻഡർ, ഒറ്റ രക്ഷാകർത്താവുള്ള കുട്ടികൾ എന്നീ വിഭാഗത്തിൽപെടുന്നവർക്ക് സ്കോളർഷിപ്പിലൂടെ കോഴ്സ് പൂർത്തീകരിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.