- Trending Now:
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 31 ന് രാവിലെ 10.00 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക്/ഡിപ്ലോമ), ഇലക്ട്രിക്കൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക് (ഇലക്ട്രിക്കൽ)), ഇലക്ട്രീഷ്യൻ (യോഗ്യത : ഐ.ടി.ഐ), ടെലികോളർ, കസ്റ്റമർകെയർ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ഡിപ്ലോമ), സെയിൽസ് കൺസൽട്ടന്റ് (യോഗ്യത : ബിരുദം + ഡ്രൈവിംഗ് ലൈസൻസ്), റിസപ്ഷനിസ്റ്റ്, ഷോറും സെയിൽസ് കൺസൽട്ടന്റ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), സർവ്വീസ് മാർക്കറ്റിംഗ് (യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ ), അക്കൗണ്ടന്റ് (യോഗ്യത: ബി.കോം വിത്ത് ടാലി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2370176.
മിനി ജോബ് ഫെയർ: പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.