Sections

നൈപുണ്യ വികസനത്തിന് തന്ത്രപരവും ഫലപ്രദവുമായ സമീപനം സ്വീകരിക്കണം: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

Friday, Jun 20, 2025
Reported By Admin
Jayant Chaudhary Urges States to Align Skill Development with Youth Aspirations at Kaushal Manthan

കൊച്ചി: ഇന്ത്യൻ യുവാക്കളുടെ അഭിലാഷങ്ങളുമായും സമ്പത്ത്വ്യവസ്ഥയുടെ വളർന്നുവരുന്ന ആവശ്യങ്ങളുമായും യോജിക്കുന്ന, നൈപുണ്യ വികസനത്തിന് കൂടുതൽ തന്ത്രപരവും ഫലപ്രദവുമായ സമീപനം സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് നൈപുണ്യ വികസന, സംരംഭകത്വത്തിൻറെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഹൈദരാബാദിലെ കൻഹ ശാന്തി വനത്തിൽ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) സംഘടിപ്പിച്ച കൗശൽ മന്തൻ മേഖല വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്ന പരിഹാരങ്ങൾ രൂപപ്പെടുത്താൻ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമ്പോൾ മാത്രമേ നമുക്ക് ഫലപ്രദവും സുസ്ഥിരമായ പരിവർത്തനം സൃഷ്ടിക്കാൻ കഴിയൂവെന്ന് ജയന്ത് ചൗധരി കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി നിർദ്ദേശിക്കപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ നിന്ന് ഹൈദരാബാദിലെയും ചെന്നൈയിലെയും നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (എൻഎസ്ടിഐ) രണ്ട് പുതിയ മികവിൻറെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മികച്ച ഇൻസ്ട്രക്ടർ പരിശീലനത്തിനും ഉയർന്നുവരുന്ന മേഖലകളുമായി യോജിപ്പിച്ച പ്രത്യേക വൈദഗ്ധ്യത്തിനും ഈ കേന്ദ്രങ്ങൾ ദേശീയ റഫറൻസ് പോയിൻറുകളായി പ്രവർത്തിക്കും.

ലോക ബാങ്ക് പോലുള്ള വിദഗ്ദ്ധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഗ്രാനുലാർ സ്കിൽ ഗ്യാപ് അസസ്മെൻറുകൾ വഴി പ്രാദേശികമായി നൈപുണ്യ പദ്ധതികൾ വികസിപ്പിക്കുന്നതിന് ജില്ലാ കളക്ടർമാരുമായി ചേർന്ന് വികേന്ദ്രീകൃതവും ഡാറ്റാധിഷ്ഠി തവുമായ ആസൂത്രണ രീതികൾ സ്വീകരിക്കാൻ ജയന്ത് ചൗധരി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

സംസ്ഥാനങ്ങളിൽ പുതുതായി സ്ഥാപിതമായ ഐടിഐകളിൽ സിഐടിഎസ് (ക്രാഫ്റ്റ് ഇൻസ്ട്രക്ടർ പരിശീലന പദ്ധതി) സർട്ടിഫിക്കേഷൻ നിർബന്ധമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. എൻസിവിടി മാനദണ്ഡങ്ങൾക്കനുസൃതമായി പരിശീലന മികവും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കുന്നതിന് സംസ്ഥാനങ്ങൾ അവരുടെ റിക്രൂട്ട്മെൻറ് നിയമങ്ങൾ (ആർആർ) പരിഷ്കരിക്കണമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഐടിഐകൾക്കായി ശക്തമായ ഗ്രേഡിംഗ്, അസസ്മെൻറ് രീതികൾ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ, നൈപുണ്യ വികസന പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, തൊഴിൽ പരിശീലന ഡയറക്ടർമാർ, ആർഡിഎസ്ഡിഇകളിൽ നിന്നുള്ള റീജിയണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാർ, എംഎസ്ഡിഇ സെക്രട്ടറി അതുൽ കുമാർ തിവാരി, മുതിർന്ന ഉപദേഷ്ടാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ എംഎസ്ഡിഇയിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം 120ലധികം പേർ വർക്ക്ഷോപ്പിൽ പങ്കെടുത്തു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ലഫ്റ്റനൻറ് ഗവർണർ ഡി.കെ. ജോഷി, കേരള പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പു മന്ത്രി വി. ശിവൻകുട്ടി, കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.