- Trending Now:
കൊച്ചി: പൂർണ്ണ തോതിലുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്ന ജൈനം പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്ക് കീഴിലുള്ള ആദ്യത്തെ ബ്രാൻഡ് കാമ്പയിനായ 'കൽ ജാൻതേ ഹേ, കൽ ബനാതേ ഹേ' ആരംഭിച്ചു. വിവരങ്ങളും അഭിപ്രായങ്ങളും നിറഞ്ഞ ലോകത്ത് നിക്ഷേപകരും ട്രേഡർമാരും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഈ രണ്ട് കാമ്പയിൻ ചിത്രങ്ങൾ കാണിച്ചുതരുന്നു.
ചായക്കടകളിലെ ചർച്ചകൾ, ദൈനംദിന യാത്രകൾ, ഓഫീസുകളിലെ സംഭാഷണങ്ങൾ തുടങ്ങി സാധാരണക്കാരുടെ ജീവിതത്തിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക തീരുമാനങ്ങളെ സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുകയാണ് ഈ കാമ്പയിൻ ചെയ്യുന്നത്. കഴിഞ്ഞ 22 വർഷത്തെ വിപണി മാറ്റങ്ങളിൽ നിന്നും ഒട്ടനവധി പാഠങ്ങൾ ഉൾക്കൊണ്ടാണ് ജൈനം വളർന്നത്. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ആത്മവിശ്വാസത്തോടെ സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ ഈ ചിത്രങ്ങൾ നിക്ഷേപകരെ സഹായിക്കുന്നു. 'ഹംനേ കൽ കോ ദേഖാ ഹേ, തഭീ തോ ഹം കൽ ബനാതേ ഹേ' എന്ന കാമ്പയിൻ ഈ ആശയം കൂടുതൽ വ്യക്തമാക്കുന്നു. അനാവശ്യ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി നിക്ഷേപകർക്ക് വ്യക്തത നൽകാൻ ജൈനത്തെ ഒരു 'മോഡേൺ മെന്റർ' ആയി ഈ കാമ്പയിൻ അവതരിപ്പിക്കുന്നു.
രണ്ട് ഹൃസ്വ ചിത്രങ്ങളാണ് കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുള്ളത്. വിവരങ്ങൾ ഒരുപാടുണ്ടെങ്കിലും ഏതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് എന്നറിയാൻ ബുദ്ധിമുട്ടുന്ന ഇന്നത്തെ നിക്ഷേപകരുടെ യാഥാർത്ഥ്യമാണ് ആദ്യ ചിത്രത്തിലുള്ളത്. 'ആവാസേൻ കയി, ഇഷാരേ കയി' എന്ന ആശയത്തിൽ ഒരുക്കിയ ചിത്രത്തിൽ, നായകന് ചുറ്റുമുള്ള സൂചനകളും അഭിപ്രായങ്ങളും വിവരങ്ങളുടെ അതിപ്രസരമായാണ് കാണിക്കുന്നത്. 'എല്ലാ സിഗ്നലുകൾക്കും പിന്നാലെ പോകുന്നത് ബുദ്ധിയല്ല' (ഹർ ഇഷാരേ പർ ചൽനാ, സമജ്ദാരി നഹിൻ) എന്ന ചിന്തയാണ് ഇതിന്റെ കാതൽ. ഓരോന്നിനോടും വെറുതെ പ്രതികരിക്കുന്നതിന് പകരം, വിപണിയുടെ വലിയ ചിത്രം കാണാൻ സഹായിക്കുന്ന ഒരു 'എനേബ്ലർ' ആയി ജൈനം ഇതിൽ പ്രവർത്തിക്കുന്നു.
തിരഞ്ഞെടുക്കാൻ ഒരുപാട് വഴികളുള്ളപ്പോൾ അതെല്ലാം പിന്തുടരുന്നതിനേക്കാൾ കൃത്യമായ ലക്ഷ്യബോധമാണ് ആവശ്യമെന്ന മറ്റൊരു വെല്ലുവിളിയാണ് രണ്ടാമത്തെ ചിത്രം പങ്കുവെക്കുന്നത്. 'രാസ്തേ കയി, ദിഖാനേ വാലേ കയി' എന്ന ആശയത്തിൽ ഒരുക്കിയ ഇതിൽ വെറുതെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിന് പകരം, സ്വന്തം ലക്ഷ്യത്തിന് പ്രസക്തമായവ മാത്രം ചെയ്യാൻ ജൈനം ട്രേഡർമാരെ സഹായിക്കുന്നു. ഇത് 'സ്യാദാ ട്രേഡിംഗ് നഹിൻ, ബെഹ്തർ ട്രേഡിംഗ്' (കൂടുതൽ ട്രേഡിംഗല്ല, മികച്ച ട്രേഡിംഗ്) എന്ന സന്ദേശത്തോടെ അവസാനിക്കുകയും വിപണിയിലെ അർത്ഥവത്തായ സമീപനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ രണ്ട് ചിത്രങ്ങളിലും ജൈനത്തെ ഒരു 'മോഡേൺ മെന്റർ' ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 22 വർഷമായി ജൈനം ഇന്ത്യൻ സാമ്പത്തിക വിപണിക്കൊപ്പം വളരുകയാണെന്നും വിവരശേഖരണത്തിലും വിപണി ഇടപെടലുകളിലും കാലാനുസൃതമായ മാറ്റങ്ങൾ വന്നെങ്കിലും, വിപണിയെ മനസ്സിലാക്കുന്നതും അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതും ഇപ്പോഴും ഒരുപോലെ തുടരുന്നുവെന്നും ഈ തുടർച്ചയെയാണ് 'കൽ ജാൻതേ ഹേ, കൽ ബനാതേ ഹേ' എന്ന പുതിയ കാമ്പയിൻ പ്രതിഫലിപ്പിക്കുന്നതെന്നും കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിലൻ പരീഖ് പറഞ്ഞു.
നിക്ഷേപവും വ്യാപാരവും സോഷ്യൽ മീഡിയ ട്രെൻഡുകളോ ടിപ്പുകളോ അല്ല, മറിച്ച് അറിവ്, അച്ചടക്കം, ഏകാഗ്രത എന്നിവയിലൂടെ വളർത്തിയെടുക്കേണ്ട കഴിവുകളാണെന്നും വിപണിയിലെ പലവിധ ആശയക്കുഴപ്പങ്ങൾക്കിടയിലും ജൈനം എപ്പോഴും വിശ്വസിക്കാൻ കഴിയുന്ന ഒരു ശബ്ദമായി നിലകൊള്ളുന്നുവെന്നും ഡൈകോ എഫ്എച്ച്ഒ ക്രിയേറ്റീവ് പാർട്ണർ ശിവാനന്ദ് മൊഹന്തി പറഞ്ഞു.
രാജ്യത്തെ വൈവിധ്യമാർന്ന പ്രാദേശിക തലങ്ങളിലുള്ള പ്രേക്ഷകരിലേക്ക് എത്തുന്നതിനായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ എട്ട് ഭാഷകളിൽ കാമ്പയിൻ ചിത്രങ്ങൾ റിലീസ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.