Sections

ജെയിന്‍ രാജ്യാന്തര കോണ്‍ഫറന്‍സ് "ജെയിന്‍ ഐക്കണ്‍ 2023" കൊച്ചിയില്‍ ജനു. 27, 28 തീയതികളില്‍

Tuesday, Jan 24, 2023
Reported By Admin
Jain University

ജെയിൻ ഐക്കൺ 2023 (JAIN ICON 2023) ഈ മാസം 27, 28 തീയതികളിൽ കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും


അക്കാദമിക ഗവേഷകർക്കും വ്യവസായ വിദഗ്ധർക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാൻ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോൺഫറൻസ് ജെയിൻ ഐക്കൺ 2023 (JAIN ICON 2023) ഈ മാസം 27, 28 തീയതികളിൽ കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവയുടെ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാട് നിന്നും ഗവേഷകർ, അക്കാദമിക രംഗത്തെ വിദഗ്ധർ, വ്യവസായ പ്രമുഖർ, പ്രൊഫഷണലുകൾ ഉൾപ്പെടെ 300-ലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസ് സൗദി അറേബ്യയിലെ സാബിക് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് അഹമദ് അൽ ഷേയ്ഖ് ഉദ്ഘാടനം ചെയ്യും.

ഗവേഷണത്തിലൂടെ ബിസിനസ് സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികൾ വിജയകരമായി നേരിടുന്നതിനുള്ള കാതലായ മാറ്റങ്ങൾക്ക് പിന്തുണ നേടാൻ അക്കാദമിക ഗവേഷകർക്കും വ്യവസായ വിദഗ്ധർക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിനുള്ള വേദിയൊരുക്കുക എന്നതാണ് ദ്വിദിന കോൺഫറൻസിന്റെ ലക്ഷ്യം. ഭാവിയിലേക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ ഗവേഷണഫലങ്ങളും ബിസിനസ് രീതികളും സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് വിവിധ സെഷനുകളിലായി നടക്കുക. ബിസിനസ് നടത്തിപ്പിലെ പ്രശ്നങ്ങൾക്ക് ഗവേഷണ പദ്ധതികൽലൂടെയും പങ്കാളിത്തത്തിലൂടെയും പരിഹാരം കാണാൻ വ്യവസായ, വിദ്യാഭ്യാസ രംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നാണ് 2020-ലെ പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത്. അക്കാദമിക സ്ഥാപനങ്ങളിൽ വ്യവസായ, പ്രൊഫഷണൽ വൈദഗ്ധ്യം കൊണ്ടു വരുന്നതിന്റെ ഭാഗമായി യുജിസി പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്നൊരു പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ വ്യവസായ രംഗത്തെ വിദഗ്ധർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി എത്തും. രാജ്യത്തെ മറ്റ് പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി കേന്ദ്രീകൃത പഠനത്തിലൂടെ ഗുണപരമായ മൂല്യം വർധിപ്പിക്കുന്നതിന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി മുൻകൈ എടുക്കുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു നാഴികകല്ലാകും ഈ കോൺഫറൻസ്.

കോൺഫറൻസിന്റെ ആദ്യ ദിവസത്തെ സമ്പൂർണ സമ്മേളനത്തിൽ വിദ്യാഭ്യാസ, വ്യവസായ, പൊതു രംഗത്തെ വിദഗ്ധർ സംസാരിക്കും. രണ്ടാം ദിനമായ ജനുവരി 28-ന് വിവിധ അക്കാദമിക ട്രാക്കുകളിൽ പേപ്പർ അവതരണങ്ങൾ നടക്കും. കൊമേഴ്സ്, മാനേജ്മെന്റ്, ഇക്കണോമിക്സ് കൂടാതെ മറ്റ് വിഷയങ്ങളിലെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കാനുള്ള വേദി കൂടി കോൺഫറൻസ് ഒരുക്കും. സംയോജനവും പരിവർത്തനവും- ബിസിനസ് രീതികൾ എന്ന വിഷയത്തിൽ മൗലികവും അപ്രകാശിതവുമായ റിസേർച്ച് പേപ്പറുകളും കേസ് സ്റ്റഡികളും ഗവേഷകർക്ക് jainicon.2023@jainuniversity.ac.in-ൽ സമർപ്പിക്കാവുന്നതാണ്. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന പേപ്പറുകൾ ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നതിനായി പരിഗണിക്കുന്നതും ഓരോ വിഭാഗത്തിലും ബെസ്റ്റ് പേപ്പർ അവാർഡ് നൽകുന്നതുമായിരിക്കും.

30 വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ കീഴിലുള്ള 80-ലേറെ സ്ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. NAAC എ ഡബിൾ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.