Sections

ആദിപുരുഷിലെ ജയ് ശ്രീറാം ഗാനം ഏറ്റെടുത്ത് ആരാധകർ 

Monday, May 22, 2023
Reported By Admin
Adipurush

ആദിപുരുഷിലെ ജയ് ശ്രീറാം ഗാനം ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി


പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിന്റെ ഓഡിയോ ലോഞ്ച് നടന്നു. സംഗീത സംവിധായകരായ അജയും അതുലും ഒന്നിച്ചാണ് ജയ് ശ്രീറാം എന്ന ഗാനം ലൈവ് ഓർക്കസ്ട്രയോടെ പുറത്തിറക്കിയത്. ഇപ്പോഴിതാ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഗാനം.

ടി- സീരിയസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ ,  സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.

ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽറിലീസ്ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.