- Trending Now:
ടെക്നോളജി മേഖലയില്‍ തൊഴിലവസരങ്ങള്‍ കോവിഡിനിടയിലും വര്‍ദ്ധിക്കുന്നു. രാജ്യത്താകമാനം മറ്റു മേഖലകളില്‍ തൊഴിലവസരങ്ങള്‍ മെയ് മാസത്തില്‍ കുറഞ്ഞപ്പോഴാണ് ടെക് മേഖലയുടെ കുതിപ്പ്. പ്രാദേശിക ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ വന്നതോടെ ഐടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായതാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.
രാജ്യത്ത് പുതിയ തൊഴിലവസരങ്ങളില്‍ മെയ് മാസത്തില്‍ രണ്ടു ശതമാനം കുറവുണ്ടായെന്നാണു റിപ്പോര്‍ട്ട്. ബാങ്കിങ് മേഖലയിലെ തൊഴിലവസരങ്ങള്‍ 12 ശതമാനം കുറഞ്ഞു. റീട്ടെയില്‍ മേഖലയില്‍ 16 ശതമാനവും ഉപഭോക്തൃ മേഖലയില്‍ 12 ശതമാനവും കുറവ് രേഖപ്പെടുത്തി. അതേസമയം ഇന്‍ഷുറന്‍സ് മേഖലയില്‍ അഞ്ചു ശതമാനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ടെക് മേഖലയില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, ക്ലൗഡ് ആന്‍ഡ് ഡേറ്റാ എന്‍ജിനിയര്‍ എന്നീ തസ്തികകളില്‍ 12- 16 ശതമാനം ആളുകളാണ് പുതിയതായി നിയമിക്കപ്പെട്ടത്. സെയില്‍സ്, മാര്‍ക്കറ്റിങ്, സൈറ്റ് എന്‍ജിനിയറിങ്, എച്ച്.ആര്‍, ഫിനാന്‍സ്, പ്രൊജക്റ്റ് മാനേജര്‍ തസ്തികകളില്‍ തൊഴിലവസരങ്ങള്‍ കുറവായിരുന്നു.
ഇതിനിടയില്‍ ഏഷ്യ-പസിഫിക്ക് മേഖലയില്‍ ടെക് കമ്പനികള്‍ ഓഫീസ് വാടകയ്ക്ക് എടുക്കുന്നത് 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിച്ചതായി പുതിയ കണക്കും വരുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഈ ട്രെന്‍ഡ് തുടരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബീജിംഗ്, ഷാങ്ഹായ്, ബംഗളൂരു, ഷെന്‍ഷെന്‍, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യ-പസിഫിക്ക് നഗരങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വന്നത്. മറ്റ് നഗരങ്ങളായ സിയോള്‍, ഹോങ്കോംഗ് ഫിന്‍ടെക് പോലുള്ള സാങ്കേതികവിദ്യയുടെ പ്രത്യേക മേഖലകളില്‍ ശക്തമായി വളരുകയാണെന്നും, ഹൈദരാബാദും സിഡ്‌നിയും പുതിയ സാങ്കേതിക കേന്ദ്രങ്ങളായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയില്‍ ബംഗളൂരുവും ഹൈദരബാദുമാണ് ടെക്ക് കമ്പനികള്‍ക്ക് പ്രിയപ്പെട്ട നഗരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.