Sections

ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന് മറ്റൊരു പൊന്‍ തൂവല്‍

Thursday, Jun 30, 2022
Reported By MANU KILIMANOOR

ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡാണ് സിംഗപ്പൂരിനായി വിക്ഷേപണ ദൗത്യം ഏറ്റെടുത്തത്

 

വാണിജ്യമേഖലയിലെഉപഗ്രഹവിക്ഷേപണത്തിലൂടെ ഇന്ന് വിദേശരാജ്യത്തിന്റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി53ന്റെ സഹായത്താല്‍ ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യയുടെ വാണിജ്യവിക്ഷേപണ കമ്പനിയായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡാണ് സിംഗപ്പൂരിനായി വിക്ഷേപണ ദൗത്യം ഏറ്റെടുത്തത്.

ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് പിഎസ്എല്‍വി കുതിച്ചുയരുക. അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്ന് രണ്ടാഴ്ച മുന്നേ ഇന്ത്യ വാണിജ്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു.

പിഎസ്എല്‍വിയുടെ 55-ാം ദൗത്യമാണ് ഇന്ന് നടക്കുന്നത്. സിംഗപ്പൂരിനായി ദക്ഷിണ കൊറിയയുടെ സാറ്റക് ഇനീഷ്യേറ്റീവ് നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങളും സിംഗപ്പൂരിലെ നാന്‍യാംഗ് സാങ്കേതിക സര്‍വ്വകലാശാല വികസിപ്പിച്ച ഉപഗ്രഹവുമാണ് പിഎസ്എല്‍വി ഇന്ന് ബഹിരാകാശത്ത് എത്തിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.