Sections

ശ്രദ്ധ നേടി ഇഷ അംബാനി ധരിച്ച പട്ടോള വസ്ത്രം; വില ഇതാണ്

Sunday, Jun 25, 2023
Reported By admin
ambani family

ഇഷ അംബാനിയുടെ ഫാഷന്‍ ഡ്രെസ്സുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്


ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനി പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. റിലയന്‍സിന്റെ റീടൈല്‍ മേഖലയെ നയിക്കുന്നത് ഇഷ അംബാനിയാണ്.  അടുത്തിടെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ 19-ാമത് ബിരുദദാന ചടങ്ങില്‍ ഇഷ അംബാനി ധരിച്ച വസ്ത്രം വളരെയധികം ശ്രദ്ധ നേടി. എന്താണ് കരണമെന്നല്ലേ? ചടങ്ങില്‍ 1.30 ലക്ഷം രൂപ വിലമതിക്കുന്ന പട്ടോള വസ്ത്രം ആണ് ഇഷ അംബാനി ധരിച്ചത്. 

അഹമ്മദാബാദ് ആസ്ഥാനമായുള്ള വസ്ത്ര ബ്രാന്‍ഡായ നവദിപ്  ട്യുദിയാ  യുടെ നെയ്ത്ത് സാരിയില്‍ നിന്ന് നിര്‍മ്മിച്ച ഒരു ക്ലാസിക് പട്ടോള വസ്ത്രമാണ് ഇഷ അംബാനി ധരിച്ചിരുന്നത്. ചുവപ്പും വെള്ളയും പ്രിന്റുകള്‍ കൊണ്ട് അലങ്കരിച്ച വസ്ത്രം, സ്ലീവുകളിലും നിറയെ പ്രിന്റുകള്‍ നിറഞ്ഞു. ഹെര്‍മിസ് ഓറന്‍ ചെരുപ്പുകളു മണിഞ്ഞാണ് ഇഷ വേദിയിലെത്തിയത്. ഈ ആഡംബര ചെരിപ്പുകള്‍ പട്ടോള വസ്ത്രധാരണത്തിന് ഇണങ്ങുന്നതായിരുന്നു. 

ഇഷ അംബാനിയുടെ ഫാഷന്‍ ഡ്രെസ്സുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ബിരുദദാന ചടങ്ങില്‍ 1.30 ലക്ഷം രൂപ വിലമതിക്കുന്ന പട്ടോള വസ്ത്രം ധരിച്ചതിലൂടെ ഇന്ത്യന്‍ തുണിത്തരങ്ങളുടെയും കരകൗശലത്തിന്റെയും സമ്പന്നമായ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്തത്. ഇഷ അംബാനി ഫാഷന്‍ ലോകത്തെ സ്വാധീനിച്ച വ്യക്തി തന്നെയാണ്. ഫാഷന്‍ സുഖകരവും ആകര്‍ഷകവുമാകുമെന്ന് ഇഷ തെളിയിക്കുന്നു.

റിലയന്‍സ് റീടൈലിനെ നയിക്കുന്നത് ഇഷ അംബാനിയാണ്. മുകേഷ് അംബാനിയും ഇഷ അംബാനിയും തങ്ങളുടെ വ്യവസായം വിപുലീകരിക്കാനും  വിദേശ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അടുത്തിടെ നീക്കങ്ങള്‍  നടത്തിയിരുന്നു.  ഇന്ത്യയില്‍ മുമ്പ് നിരോധിച്ചിരുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര ശൃംഖലയായ ഷിഇന്‍നെ തിരികെ കൊണ്ടുവരാന്‍ ഇഷ അംബാനി മുന്‍കൈ എടുക്കുന്നുണ്ട്. ഇതിനുപുറമെ, നെസ്ലെ, എംടിആര്‍ തുടങ്ങിയ കമ്പനികള്‍ക്കും ഇന്ത്യയിലെ മറ്റ് വലിയ ഫുഡ് ബ്രാന്‍ഡുകള്‍ക്കും കടുത്ത മത്സരം നല്‍കിക്കൊണ്ട് ഭക്ഷ്യ-പാനീയ വ്യവസായത്തിലും അംബാനി കുടുംബം മുന്നേറുകയാണ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.