Sections

നമ്മുടെ രാജ്യത്ത് ഇങ്ങനെയും ഒരു എയർപോർട്ടോ?

Saturday, Dec 17, 2022
Reported By admin
airport

ലോകത്തിന്റെ ഏത് കോണിലിരുന്നും ഉപയോക്താക്കൾക്ക് പ്രീയപ്പെട്ട ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് നടത്താം


മെറ്റാവേഴ്സിൽ തിളങ്ങി കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2. ആമസോൺ വെബ് സർവീസസ്, പോളിഗോൺ എന്നിവയുമായി സഹകരിച്ചാണ് BLR Metaport എന്ന സംവിധാനം സജ്ജമാക്കിയത്. യാത്രക്കാർക്കും, പൊതുജനങ്ങൾക്കും www.blrmetaport.com എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്ത് മെറ്റാവേഴ്സ് ഫീച്ചറുകൾ ആസ്വദിക്കാനാകും.

യാത്രക്കാർക്ക് ഫോണോ, മറ്റ് സ്മാർട്ട് ഉപകരണങ്ങളോ ഉപയോഗിച്ച് പുതിയ ടെർമിനലിലൂടെ വെർച്വൽ ടൂർ നടത്താം. മെറ്റാവേഴ്സ് മാതൃകയിൽ തയ്യാറാക്കുന്ന ലോകത്തിലെ ആദ്യ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണിതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അവകാശപ്പെടുന്നു. ഫ്ലൈറ്റുകളിൽ ചെക്ക് ഇൻ ചെയ്യുന്നതു മുതൽ വെർച്വൽ അവതാറുകളുമായി സംവദിക്കുന്നതിന് വരെ മെറ്റാപോർട്ടിലൂടെ അവസരം ലഭിക്കും. ലോകത്തിന്റെ ഏത് കോണിലിരുന്നും ഉപയോക്താക്കൾക്ക് പ്രീയപ്പെട്ട ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് നടത്താം. 2022 നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2 ഉദ്ഘാടനം ചെയ്തത്.

ഫ്ലൈറ്റുകളിൽ ചെക്ക് ഇൻ ചെയ്യാനും ടെർമിനലുകൾ നാവിഗേറ്റ് ചെയ്യാനും ഷോപ്പിംഗ് നടത്താനും 3D ഇന്റർഫേസ് യാത്രക്കാരെ സഹായിക്കും. ടെർമിനൽ 2വിന്റെ ആദ്യഘട്ട നിർമ്മാണത്തിന് ഏകദേശം 13,000 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് ഏകദേശം 2.5 ലക്ഷം ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തിൽ 4.41 ലക്ഷം ചതുരശ്ര മീറ്റർ കൂടി ടെർമിനലിൽ കൂട്ടിച്ചേർക്കും. പുതിയ ടെർമിനലിന്റെ ആദ്യ ഘട്ടം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ അവതാറുകളഉടെ മുഖം, ശരീരം, മുടി, വസ്ത്രം എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. അതുപോലെ അവരുടെ ഡിജിറ്റൽ അവതാറുകൾ ഉപയോഗിച്ച് എയർലൈൻ കൗണ്ടറുകൾ സന്ദർശിക്കാനും, ഫ്ലൈറ്റുകളിൽ ചെക്ക് ഇൻ ചെയ്യാനും, സുരക്ഷാ ഏരിയയിൽ പ്രവേശിക്കാനും സാധിക്കും. കൂടാതെ എയർപോർട്ട് ജീവനക്കാരുമായി ഇടപഴകാനും, ഏതെങ്കിലും സ്റ്റോറുകളിൽ ഷോപ്പുചെയ്യാനും, സഹയാത്രികരുമായി ബന്ധപ്പെടാനും ഇത് അവസരമൊരുക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.