- Trending Now:
റിസർവ് ബാങ്കിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് പ്രകാരം ഒരു വർഷത്തിനിടെ 500 രൂപ കള്ളനോട്ടുകൾ കണ്ടെത്തുന്നതിൽ വലിയ വർധനവാണ് ഉണ്ടായത്. 102 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ടിൽ പറയുന്നത്. ഈയിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു സന്ദേശം പ്രകാരം ആർബിഐ ഗവർണറുടെ ഒപ്പിന് പകരം ഗാന്ധിജിക്ക് സമീപം പച്ച വരകളുള്ള 500 രൂപ കറൻസി നോട്ടുകൾ വ്യാജമാണ് എന്നാണ്. റിസർവ് ബാങ്ക് ഈ പ്രചാരണത്തെ തള്ളിയെങ്കിലും സാധാരണക്കാർക്ക് വ്യാജ കറൻസിയെ തിരിച്ചറിയാനും ഇവ കയ്യിലെത്തിയാൽ എന്ത് ചെയ്യണമെന്നും അറിയില്ല.
500 രൂപ നോട്ടിന്റെ ഔദ്യോഗിക വലുപ്പം 66 മില്ലി മീറ്റർ നീളവും 150 മില്ലി മീറ്റർ വീതിയുമാണ്. മങ്ങിയ ചാര നിറമാണ് നോട്ടീന്റേത്. ഇംഗ്ലീഷിൽ സ്റ്റോൺ ഗ്രേ എന്ന് വിളിക്കുന്ന നിറമാണിത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ ചിത്രീകരിക്കുന്ന ചെങ്കോട്ട നോട്ടിന്റെ പിൻ ഭാഗത്തുമുണ്ട്. 500 എന്ന് സാധാരണ ഇംഗ്ലീഷ് അക്കത്തിൽ എഴുതിയതിന് പുറമേ ദേവനാഗരി ഭാഷയിലും നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കളർ ഷിഫ്റ്റ് വിൻഡോ വഴി സുരക്ഷിതമാക്കിയ ഭാരത്, ആർബിഐ എന്നിവ ലിഖിതങ്ങൾ നോട്ടിലുണ്ട്. നോട്ട് ചെരിച്ചാൽ ത്രെഡിന്റെ നിറം പച്ചയിൽ നിന്ന് നീലയിലേക്ക് മാറും.
ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ ഇവയൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പണം നഷ്ട്ടമാകും... Read More
എല്ലാ കറൻസിയേതെന്ന പോലെ മഹാത്മാഗന്ധിയുടെ ചിത്രം 500 രൂപ നോട്ടിലുണ്ട്. ഇലക്ട്രോ ടൈപ്പ് വാട്ടർ മാർക്കോട് കൂടിയാണ് ഈ ചിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് വലതു ഭാഗത്തായി റിസർവ് ബാങ്ക് എംബ്ലവും ആർബിഐ ഗവർണറുടെ ഒപ്പും ഉണ്ടാകും. വലതു ഭാഗത്ത് അശോക സ്തംഭവും നോട്ടിലുണ്ടാകും.
മുകളിൽ ഇടതുവശത്തും താഴെ വലതുവശത്തുമായ ആരോഹണ ക്രമത്തിൽ നമ്പർ പാനൽ, താഴെ വലതുവശത്ത് പച്ചയിൽ നിന്ന് നീല നിറത്തിലേക്ക് മാറാവുന്ന തരത്ത്ൽ 500 എന്ന രേഖപ്പെടുത്തിയിട്ടും ഉണ്ടാകും. നോട്ടിന്റെ പിറക് ഭാഗത്ത് നോട്ട് പ്രിന്റ് ചെയ്ത വർഷം, സ്വച്ഛ് ഭാരത് ലോഗോ, സ്വച്ഛ് ഭാരത് മുദ്രാവാക്യം എന്നിവ ഉണ്ടാകും. മധ്യഭാഗത്തായി ചെങ്കോട്ടയും ഇതിനോട് ചേർന്ന് ഇടത് ഭാ?ഗത്ത് ഔദ്യോഗിക ഭാഷകളിൽ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ശക്തമാകുന്നുമെന്ന് ലോകബാങ്ക്
... Read More
കള്ളനോട്ടുമായി ബന്ധപ്പെട്ട് പരമാധി ലഭിക്കുന്ന ശിക്ഷ ജീവപര്യന്തം തടവാണ്. വ്യാജ കറൻസി ആണെന്ന അറിവോടെ പ്രചരിപ്പിക്കുന്നത് ഐപിസി സെക്ഷൻ 489സി പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിനൊപ്പം പിഴയും ലഭിച്ചേക്കാം. കുറ്റത്തിന്റെ തോത് അനുസരിച്ച് 7 വർഷം മുതൽ ജീവപര്യന്തം വരെയാണ് ശിക്ഷ ലഭിക്കുക
സിറ്റിബാങ്ക് ബിസിനസുകള്‍ ഏറ്റെടുക്കാന്‍ 5 പ്രമുഖ ബാങ്കുകള്‍ മത്സരത്തില്‍ ?
... Read More
ബാങ്ക് എടിഎമ്മിൽ ആണ് കള്ളനോട്ട് ലഭിക്കുന്നതെങ്കിൽ എടിഎം കൗണ്ടറിലെ സിസിടിവിയിലേക്ക് നോട്ട് കാണുന്ന വിധം പിടിക്കണം. രണ്ടു വശങ്ങളും ഈ രീതിയിൽ ക്യാമറയിൽ വ്യക്തമാകുന്ന രീതിയി. പിടിക്കുക. തുടർന്ന് എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനെ ഈ വിവരം അറിയിച്ച് കള്ളനോട്ട് ബാങ്കിൽ ഏൽപ്പിക്കാം. എടിഎം ഇടപാടിന്റെ രസീത് കയ്യിലുണ്ടെന്ന് ഉറപ്പിക്കണം. ബാങ്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉപഭോക്താവിന് യഥാർഥ നോട്ട് തിരികെ നൽകും. ഏതെങ്കിലും ഇടപാടുകൾക്കിടയിലും അബദ്ധ വശാൽ കയ്യിൽ വ്യാജ നോട്ട് എത്തിയാൽ ബാങ്കിലോ കറൻസി ചെസ്റ്റുകളിലോ മാത്രമെ ഇവ ഏൽപ്പിക്കാൻ പാടുള്ളൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.