- Trending Now:
വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടോ? ഐആർസിടിസി ടൂർ പാക്കേജ് പ്രഖ്യാപിച്ചു. ഐആർസിടിസിയിലെ ടൂർ പാക്കേജിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ, ഭക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നു. പ്രണയ ദിനത്തിൽ തെക്ക്-പടിഞ്ഞാറൻ നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ തയ്യാറാകുന്നവർക്കുള്ള മികച്ച പാക്കേജ് ആണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്.
വാലന്റൈൻസ് ദിനത്തിൽ ഐആർസിടിസിയുടെ ഗോവ പാക്കേജ് അഞ്ച് പകലും നാല് രാത്രിയും നീണ്ടുനിൽക്കുന്നതാണ്. വെബ്സൈറ്റ് അനുസരിച്ച്, ഫെബ്രുവരി 11 മുതൽ മാർച്ച് 7 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. വിമാന ടിക്കറ്റുകൾ, ഭക്ഷണം, ഹോട്ടൽ താമസം, മറ്റ് സൗകര്യങ്ങൾ എന്നിവ ഐആർസിടിസി നൽകും. ഇൻഡോർ, ചണ്ഡീഗഡ്, ഭുവനേശ്വർ, പട്ന എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നും സർവീസ് ലഭിക്കും. അഞ്ച് ദിവസത്തേക്ക് പ്രഭാതഭക്ഷണവും അത്താഴവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഉയർന്നു വരുന്നു കൂടുതൽ ഐടി പാർക്കുകൾ... Read More
ഈ പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് മണ്ഡോവി നദിയിലൂടെ യാത്ര ചെയ്യാം, മിരാമർ ബീച്ച്, നോർത്ത് ഗോവയിലെ ബാഗ ബീച്ച്, സ്നോ പാർക്ക് എന്നിവയ്ക്ക് സമീപം സമുദ്രത്തിൽ ചുറ്റിക്കറങ്ങാം. അവർക്ക് ഗോവയിലെ റെസ്റ്റോറന്റുകൾ, പബ്ബുകൾ, വാട്ടർ സ്പോർട്സ് എന്നിവയും ആസ്വദിക്കാം. ഐആർസിടിസിയുടെ വെബ്സൈറ്റിലൂടെ ഈ ടൂർ ബുക്ക് ചെയ്യാം
പാക്കേജ് നിരക്ക്
ഐആർസിടിസി വാലന്റൈൻസ് ഡേ ടൂർ പാക്കേജിന്റെ വില ഒരാൾക്ക് 51000 രൂപയാണ്. രണ്ട് പേർ ടൂർ ബുക്ക് ചെയ്താൽ ഒരാൾക്ക് 40,500 രൂപയാണ് വില. മൂന്ന് പേർ ഒരുമിച്ച് ബുക്ക് ചെയ്താൽ ഒരാൾക്ക് 38,150 രൂപയായി കുറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.