- Trending Now:
ഐടി പാർക്കുകളിലെ നിക്ഷേപ വർധന ലക്ഷ്യമിട്ട് സ്വകാര്യ ഡെവലപ്പർമാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരം ടെക്നോപാർക്കിൽ 1,600 കോടി രൂപയുടെ സംയോജിത ടൗൺഷിപ്പ് പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി.
സംസ്ഥാനത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ഐടി പാർക്കുകൾ വികസിപ്പിക്കാനാണ് തീരുമാനം. ആഗോള ഐടി കമ്പനികളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ സ്വകാര്യ ഡെവലപ്പർമാർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംബസി ടോറസ് ടെക് സോൺ, ടെക്നോപാർക്കിലെ ബ്രിഗേഡ്, കാർണിവൽ ഐടി കെട്ടിടങ്ങൾ എന്നിവ നിലവിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തിക്കുന്നത്.
കേരളത്തിൽ ഒന്നാകെ തരംഗമായി 5ജി... Read More
റിപ്പോർട്ടുകൾ പ്രകാരം, 2026 ഓടെ ഐടി ആവശ്യങ്ങൾ ക്കായി കുറഞ്ഞത് 10 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള സൗകര്യങ്ങൾ നിർമ്മിക്കും. നിലവിൽ, സംസ്ഥാനത്തെ ഐടി പാർക്കുകൾക്ക് 20 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 4.5 ഏക്കർ സ്ഥലത്ത് ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കായി ഓഫീസ് സ്പേസ് നിർമ്മിക്കാൻ നിലവിൽ ഡെവലപ്പറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 400 കോടി ചെലവിൽ 8 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലായിരിക്കും ഈ ഓഫീസ് സ്പേസ് സജ്ജീകരിക്കുന്നത്.
എന്താണ് PPP മോഡൽ?
ഏതെങ്കിലും വികസന ലക്ഷ്യങ്ങൾക്കായി സർക്കാർ സ്വകാര്യ മേഖലയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെയാണ് പിപിപി മോഡൽ എന്നു വിളിക്കുന്നത്. റിസ്ക് അലോക്കേഷൻ, ചെലവ്-ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ളതാണ് പിപിപി മോഡൽ. അടിസ്ഥാന സൗകര്യങ്ങൾ പോലുള്ള സേവനങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും ഈ മോഡൽ സംസ്ഥാനത്ത് പരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയോടെ, PPP-കൾക്ക് പുതിയ അവസരങ്ങളും, അതുപോലെ തന്നെ അപകടസാധ്യതകളും ഉണ്ട്. സാങ്കേതിക പുരോഗതിക്കൊപ്പം പിടിച്ചുനിൽക്കാനുള്ള ശേഷിയും വിഭവങ്ങളും സർക്കാരുകൾക്ക് പലപ്പോഴും കുറവാണ്. ഈ സാഹചര്യത്തിലാണ് മിക്കപ്പോഴും പിപിപി വികസന മോഡൽ സർക്കാർ സ്വീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.