- Trending Now:
മുംബൈ: മനുഷ്യന്റെ സർഗാത്മകതയും സൃഷ്ടാക്കളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആഗോള പ്രഖ്യാപനമായ 'പാരിസ് കമ്മിറ്റ്മെന്റ്'-ന് ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി (ഐപിആർഎസ്) പിന്തുണ പ്രഖ്യാപിച്ചു. പാരിസിൽ നടന്ന ഇന്റർനാഷണൽ കോൺഫെഡറേഷൻ ഓഫ് സൊസൈറ്റീസ് ഓഫ് ഓതേഴ്സ് ആൻഡ് കമ്പോസേഴ്സ് (സിഐഎസ്എസി)ന്റെ ശതാബ്ദി ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം അംഗീകരിച്ചത്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കിടയിലും മനുഷ്യന്റെ സൃഷ്ടിപരമായ സംഭാവനകൾക്ക് യഥോചിത അംഗീകാരവും പ്രതിഫലവും ഉറപ്പാക്കണമെന്നാണ് പ്രഖ്യാപനത്തിന്റെ പ്രധാന ആവശ്യം.
ഐപിആർഎസ് ചെയർമാൻ ജാവേദ് അക്തർ, സിഇഒ രാകേഷ് നിഗം എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യ സമ്മേളനത്തിൽ പങ്കെടുത്തു. എഐ സംവിധാനങ്ങൾ പകർപ്പവകാശമുള്ള കൃതികൾ ഉപയോഗിക്കുമ്പോൾ സുതാര്യത, സൃഷ്ടാക്കളുടെ സമ്മതം, ന്യായമായ പ്രതിഫലം എന്നിവ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള അഞ്ച് ദശലക്ഷത്തിലധികം സൃഷ്ടാക്കളെ പ്രതിനിധീകരിക്കുന്ന സിഐഎസ്എസി ശൃംഖലയുടെ ഭാഗമായി, സാങ്കേതിക പുരോഗതിയും മനുഷ്യ സർഗാത്മകതയും ഒരുമിച്ച് മുന്നേറുന്ന ഭാവിക്കായുള്ള ശ്രമങ്ങൾക്ക് ഐപിആർഎസ് പിന്തുണ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.