- Trending Now:
ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന ടാറ്റ ഐപിഎൽ 2023 ലേലത്തിന്റെ താരലേലത്തിന്റെ ചുരുക്ക പട്ടികയിൽ 405 താരങ്ങൾ. തുടക്കത്തിൽ, 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 10 ടീമുകൾ മൊത്തം 369 കളിക്കാരെ ഷോർട്ട്ലിസ്റ്റ് ചെയ്തു. കൂടാതെ, ടീമുകൾ പ്രത്യേകം ആവശ്യപ്പെട്ട 36 താരങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ചുരുക്ക പട്ടിക തയ്യാറാക്കിയിരിക്കുന്നത്.405 താരങ്ങളിൽ 273 പേർ ഇന്ത്യക്കാരും 132 പേർ വിദേശ താരങ്ങളുമാണ്.
ഐപിഎല്‍ 2023 ലേലം ഡിസംബര്‍ 16 ന് ബെംഗളൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്... Read More
ഇതിൽ 4 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 119 പേർ ക്യാപ്ഡ് താരങ്ങളും, 282 പേർ അൺക്യാപ്ഡ് താരങ്ങളുമാണ്. താരങ്ങളുടെ ഉയർന്ന അടിസ്ഥാന തുക രണ്ട് കോടിയും, കുറഞ്ഞത് 20 ലക്ഷവുമാണ്.ഏറ്റവും ഉയർന്ന റിസർവ് തുകയായ രണ്ട് കോടിയിൽ 19 വിദേശ താരങ്ങളുണ്ട്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 11 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. മനീഷ് പാണ്ഡെയും മായങ്ക് അഗർവാളുമാണ് ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലെ ഇന്ത്യൻ താരങ്ങൾ. 23ന് ഉച്ച കഴിഞ്ഞ് 2.30 ന് ലേലം ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.