Sections

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രന്റിസ് ആകാം

Friday, Dec 23, 2022
Reported By MANU KILIMANOOR

1744 ഒഴിവുകൾ


ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 1744 ട്രേഡ്, ടെക്നിഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവ്. 12-15 മാസ പരിശീലനം. കേരളത്തിൽ 42 ഒഴിവുണ്ട്. ജനുവരി 3 വരെ അപേക്ഷിക്കാം. www.iocl.com

ട്രേഡുകളും യോഗ്യതയും:

  • ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രിഷ്യൻ / ഇലക്ട്രോണിക്സ് മെക്കാനിക് / ഇൻസ്ട്രുമെന്റ് മെക്കാനിക് / മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
  • ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്): മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / സിവിൽ / ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ.
  • ഗ്രാജ്വേറ്റ് അപ്രന്റിസ് (ബിഎ / ബിഎസ്സി / ബികോം): 50% മാർക്കോടെ ബിരുദം.
  • ട്രേഡ് അപ്രന്റിസ്-ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): 50% മാർക്കോടെ പ്ലസ്ടു (ബിരുദത്തിനു താഴെ).
  • ട്രേഡ് അപ്രന്റിസ്-ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ്ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
  • ട്രേഡ് അപ്രന്റിസ്-റീട്ടെയ്ൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
  • ട്രേഡ് അപ്രന്റിസ്-റീട്ടെയ്ൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), റീട്ടെയ്ൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്. പ്രായം: 18-24. അർഹർക്കു പ്രായം, മാർക്ക് എന്നിവയിൽ ഇളവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.