Sections

മത്സ്യങ്ങളുടെ വിത്തുൽപാദന യൂണിറ്റ് ആരംഭിക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും ഫിഷറീസ് വകുപ്പ്  അപേക്ഷ ക്ഷണിച്ചു

Monday, Sep 04, 2023
Reported By Admin
Fish Seeds

മത്സ്യവിത്തുൽപാദന കൃഷി അപേക്ഷ ക്ഷണിച്ചു


കരിമീൻ, വരാൽ മത്സ്യങ്ങളുടെ വിത്തുൽപാദന യൂണിറ്റ് ആരംഭിക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കരിമീൻ വിത്തുൽപാദന യൂണിറ്റ് തുടങ്ങുന്നതിന് 37.5 സെന്റ് കുളമുള്ള കർഷകർക്കും ,വരാൽമത്സ്യ വിത്തുൽപാദന യൂണിറ്റ് തുടങ്ങുന്നതിന് 25 സെന്റ് കുളവുമുള്ള കർഷകർക്കും അപേക്ഷിക്കാം. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം തിരിച്ചറിയൽ കാർഡ്, ഭൂനികുതി അടച്ച രസീത് എന്നിവ ഉണ്ടാകണം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസ്, പൈനാവ് പി.ഒ. ഇടുക്കി, പിൻ -685603 എന്ന വിലാസത്തിലോ adidkfisheries@gmail.com എന്ന ഇ-മെയിൽ ഐഡിയിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ഇടുക്കി ഓഫീസ്- 04862 233226, നെടുങ്കണ്ടം ഓഫീസ്-94868 234505.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.