- Trending Now:
കൊച്ചി: രാജ്യത്തിൻറെ അടിസ്ഥാന ഓഹരി മേഖലയിലും ബാങ്കിങ് മേഖലയിലും പാസീവ് നിക്ഷേപങ്ങൾക്ക് അവസരം നൽകുന്ന രണ്ട് ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്ക് ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് തുടക്കം കുറിച്ചു. ബിഎസ്ഇ സെൻസെക്സ് സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഇൻവെസ്കോ ഇന്ത്യ ബിഎസ്ഇ സെൻസെക്സ് ഇടിഎഫ്, നിഫ്റ്റി ബാങ്ക് സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഇൻവെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇടിഎഫ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്.
ജൂലൈ 28 മുതൽ ആരംഭിച്ച പുതിയ ഫണ്ട് ഓഫർ ഓഗസ്റ്റ് 11 വരെ തുടരും. ഈ കാലയളവിൽ ഇരു പദ്ധതികളിലും 5000 രൂപയാണ് കുറഞ്ഞ ഒറ്റത്തവണ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
ബിഎസ്ഇ സെൻസെക്സ് സൂചികയെ പിന്തുടരുന്ന ഇൻവെസ്കോ ഇന്ത്യ ബിഎസ്ഇ സെൻസെക്സ് ഇടിഎഫ് നിക്ഷേപകർക്ക് ഓഹരി, ഓഹരി അനുബന്ധ മേഖലകളിൽ പാസീവ് നിക്ഷേപങ്ങൾക്ക് അവസരം നൽകും. ബിഎസ്ഇ സെൻസെക്സ് സൂചികയിലെ അതേ നിലയിൽ ഉള്ള കമ്പനികളിൽ നിക്ഷേപിക്കാൻ ഈ പദ്ധതി നിക്ഷേപകർക്ക് അവസരം നൽകും.
നിഫ്റ്റി ബാങ്ക് സൂചികയെ പിന്തുടർന്ന് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കാനാണ് ഇൻവെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇടിഎഫ് അവസരം നൽകുന്നത്. പൊതു, സ്വകാര്യ മേഖലകളിലായുള്ള രാജ്യത്തെ മുൻനിര ബാങ്കിങ് സ്ഥാപനങ്ങളാണ് നിഫ്റ്റി ബാങ്ക് സൂചികയിലുള്ളത്. നിഫ്റ്റി ബാങ്ക് സൂചികയിലുള്ള കമ്പനികളുടെ ഓഹരി, ഓഹരി അനുബന്ധ പദ്ധതികളിൽ സൂചികയുടെ അതേ അനുപാതത്തിൽ നിക്ഷേപിക്കാനാണ് ഈ ഫണ്ട് അവസരം നൽകുന്നത്. അഭിഷേക് ബാഹിനിപതിയാണ് ഇരു ഫണ്ടുകളുടേയും മാനേജർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.