- Trending Now:
വിടാതെ പിന്തുടരുന്ന രോഗത്തോട് സന്ധിയില്ലാത്ത പൊരുതാനുള്ള മനസ്സ് ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ നമുക്ക് തുണയാണ് എന്ന് കരുതുന്നവര്‍ ഒരു ആപത്ത് ഘട്ടത്തില്‍ ഒന്നും പറയാതെ നമ്മളെ ഉപേക്ഷിച്ചു പോയാല്‍ അത് നമ്മളെ തളര്‍ത്തും. ഷാലിനും തളര്‍ന്നു. പക്ഷെ എന്നും അതിന്റെ പേരില്‍ തളര്‍ന്നിരിക്കാന്‍ ഷാലിന്‍ ഒരുക്കമായിരുന്നില്ല.
പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളെയും കൂട്ടി ജീവിതം വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഷാലിന്റെ കയ്യിലെ സമ്പാദ്യം വെറും വട്ട പൂജ്യമായിരുന്നു. എന്നാല്‍ 9 വര്‍ഷത്തിനിപ്പുറം ഷാലിന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു സംരംഭക എന്ന നിലയില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ച വ്യക്തിയെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ifruit എന്ന പേരില്‍ ഒരു ലൈവ് ഐസ്‌ക്രീം ഷോപ്പ് നടത്തുന്ന ഷാലിന്‍ 'എന്റെ ചോറ്റുപാത്രം' എന്ന പേരില്‍ 35 രൂപയ്ക്ക് ഊണും കറികളും ലഭ്യമാക്കുന്ന ഒരു പദ്ധതിയും നടത്തി വരുന്നു. വിദ്യാര്‍ത്ഥികളും ജോലിക്കാരും അടക്കം ഇന്ന് സ്ഥിരമായി നൂറിനടുത്ത് ആളുകള്‍ 'എന്റെ ചോറ്റുപാത്രത്തിന്റെ' സ്ഥിരം ഉപഭോക്താക്കളാണ്.
ഇതൊക്കെ കൂടാതെ 'ക്രിയ' എന്ന പേരില്‍ സിംഗിള്‍ പേരന്റ്‌സ്, സ്ത്രീകള്‍, ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി എന്നിവരെ സഹായിക്കാനായി നിരവധി സാമൂഹ്യ പ്രവര്‍ത്തനവും ഷാലിന്‍ നടത്തി വരുന്നു. 'വണ്ടര്‍ വുമണ്‍'ന്റെ പുതിയ എപ്പിസോഡില്‍ ഷാലിന്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.