Sections

കല്യാണം കഴിഞ്ഞു വെറുതെ ഇരിക്കാൻ തോന്നിയില്ല, വീട്ടിലിരുന്ന് വരുമാനം നേടാൻ എന്റെ ഇഷ്ടം ബിസിനസാക്കി മാറ്റി; സന്തോഷത്തോടെ ബിസിനസ്‌ ചെയ്ത് നിവ്യ

Saturday, Mar 26, 2022
Reported By Jeena S Jayan
Adonais Auora

വിവാഹം കഴിഞ്ഞ് സ്വന്തം കരിയര്‍ തന്നെ തുടരുന്നവരുണ്ട്.അല്ലെങ്കില്‍ കുടുംബത്തിനുള്ളിലേക്ക് തന്നെ ചുരുങ്ങുന്നവരുണ്ട്.പക്ഷെ അവിടെ സ്വന്തം താല്‍പര്യം തിരിച്ചറിഞ്ഞ് ഒരു ബിസിനസ് തുടങ്ങാന്‍ ധൈര്യം കാണിക്കുന്ന എത്ര സ്ത്രീകളുണ്ടാകും.നിവ്യ ഇക്കൂട്ടത്തിലൊരാളാണ്, തനിക്ക് ഇഷ്ടമുള്ള സ്വപ്നങ്ങളെ തന്നിലേക്കെത്തിക്കാന്‍ മിടുക്കുള്ള ധൈര്യമുള്ള ഒരു പെണ്ണ്.

 


ആഭരണങ്ങളോടും വസ്ത്രങ്ങളോടും ഒക്കെ പെണ്‍കുട്ടികള്‍ക്ക് പൊതുവെ വലിയ താല്‍പര്യമാണ്.കാലത്തിനും ട്രെന്‍ഡിനും അനുസരിച്ച് ഫാഷനു പിന്നാലെ പായുന്നവരുടെ പ്രിയ ഇടമാണ് Adonais Auora കളക്ഷന്‍സ്.സ്വര്‍ണ്ണത്തെക്കാള്‍ ഇന്ന് ഡിമാന്റുള്ള മാറ്റ് മെറ്റാലിക് ജുവല്‍സിന്റെ വലിയ കളക്ഷന്‍ ഈ സ്റ്റോറിലുണ്ട്.വലിയ പണചെലവില്ലാതെ വാങ്ങാവുന്ന ആഭരണങ്ങളുടെ വൈവിധ്യങ്ങള്‍ നിറഞ്ഞ കളക്ഷനു പിന്നില്‍ നിവ്യയാണ്.നമുക്ക് നിവ്യയുടെ അഡൊണൈസിനു പിന്നിലെ അദ്ധ്വാനത്തെ കുറിച്ച് അവരോട് തന്നെ ചോദിക്കാം.


ആരാണ് നിവ്യ? എന്താണ് നിങ്ങളുടെ ഈ 'Adonais Auora Collections' ?

എന്റെ പേര് നിവ്യ റോമിയോ ലിയോണ്‍സ് എന്നാണ്.എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയാണ്.ഓണ്‍ലൈന്‍ വഴിയാണ് ഞാന്‍ എന്റെ ബിസിനസ് നടത്തുന്നത്.2018ല്‍ ആണ് adonais auora collections എന്ന പേരില്‍ ഒരു പേജ് തുടങ്ങുന്നത്.ഓണ്‍ലൈന്‍ വഴി ജ്വല്ലറി വില്‍പ്പന നടത്തുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജാണ്.ഇത് കൂടാതെ അഡോണൈസ് ജീനസ് ആന്റ് സ്പീഷിസ്( Adonais Genus & Species ) എന്ന പേരില്‍ പ്ലാന്റ്സും ടെറാക്കോട്ട പോട്ട്സും ഒക്കെ വില്‍ക്കുന്ന ഒരു പേജും കൂടി ആരംഭിച്ചിട്ടുണ്ട് ഇതൊക്കെയാണ് ചുരുക്കത്തില്‍ ഞാന്‍.

എന്താണ് ഇത്തരത്തിലൊരു ബിസിനസിലേക്ക് എത്താനിടയായ സാഹചര്യം ?

ഞാന്‍ ഈ ബിസിനസിലേക്ക് എത്തുന്നത് ശരിക്കും വിവാഹത്തിനു ശേഷമാണ്.ഭര്‍ത്താവിന് അഡൊണൈസ് അക്കാദമി എന്ന പേരില്‍ ഐഇഎല്‍റ്റിഎസ് കോച്ചിംഗ് സ്ഥാപനം ഉണ്ട്.അത് പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന അത്യാവശ്യം അറിയപ്പെടുന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഇടപ്പള്ളിയിലാണ് പ്രവര്‍ത്തിക്കുന്നത്.വിവാഹം കഴിഞ്ഞതോടെ ഞാനും ഭര്‍ത്താവിനൊപ്പം ഓഫീസില്‍ ചെറിയ സഹായങ്ങളൊക്കെയായി പോയ്ക്കോണ്ടിരുന്നു.കുഞ്ഞുണ്ടായി കഴിഞ്ഞപ്പോള്‍ പതിവായി ഓഫീസിലേക്ക് പോകുന്നത് ബുദ്ധിമുട്ടായി.ഈ അവസരത്തിലാണ് വീട്ടിലിരുന്ന് കൊണ്ട് വരുമാനം കിട്ടുന്ന എന്തെങ്കിലും ചെയ്തു കൂടാ എന്ന ചിന്ത ഉണ്ടാകുന്നത്.ജുവല്‍സിനോട് കുട്ടിക്കാലം തൊട്ടെ വലിയ താല്‍പര്യമുണ്ട്.ഡിസൈനുകളും ട്രെന്‍ഡുകളും ഒക്കെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്.അങ്ങനെയാണ് അഡൊണൈസ് ഓറ കളക്ഷനിലേക്ക് എത്തുന്നത്.എനിക്ക് ഇഷ്ടമുള്ള കാര്യം തന്നെ ചെയ്താലെ സമാധാനത്തോട് കൂടി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ,കൂടാതെ എനിക്ക് എന്റേതായി എന്തെങ്കിലും സേവിംഗ്സ് ഉണ്ടാക്കണം എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു.പിന്നെ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.

ഞാന്‍ എറണാകുളം സ്വദേശിയായതുകൊണ്ട് ഇവിടുത്തെ കാര്യം പറയാം.ചെറിയ ഒരു കടയില്‍ പോലും വലിയ വിലയാണ് ഇമിറ്റേഷന്‍ ജുവല്‍സിന് നല്‍കേണ്ടി വരുന്നത്.എങ്ങനെ ഇവ കുറഞ്ഞ വിലയില്‍ സാധാരണക്കാര്‍ക്ക് ഒക്കെ എത്തിക്കാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.പൊതുവെ പരിപാടികള്‍ക്കും വിവാഹ പാര്‍ട്ടികളിലും ഒക്കെ വ്യത്യസ്തങ്ങളായ ആഭരണങ്ങള്‍ ധരിക്കാന്‍ പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും താല്‍പര്യം കാണിക്കാറുണ്ട്.ഇവരൊന്നും എല്ലാ അവസരത്തിലും ആഭരണങ്ങള്‍ ധരിക്കാറുമില്ല.പിന്നെ എന്തിന് ഇത്ര കൂടിയ വിലയില്‍ ഇവ വാങ്ങണം എന്ന ചിന്ത പലരെയും പിന്നോട്ട വലിക്കുന്നു.ഈ അവസരത്തിലാണ് പുതിയ ഡിസൈന്‍സ് കുറഞ്ഞ വിലയില്‍ സ്ത്രീകള്‍ക്ക് സാധ്യമാക്കുന്ന ഒരു പേജ് തുടങ്ങാന്‍ ഞാന്‍ തീരുമാനിക്കുന്നത്.എന്റെ സ്റ്റോറില്‍ 500-600 രൂപയ്ക്ക് വില്‍ക്കുന്ന പല ആഭരണങ്ങള്‍ക്കും നാട്ടിലെ കടകളില്‍ പോയാല്‍ 2000 രൂപയ്ക്ക് മുകളിലാണ് വില നല്‍കേണ്ടി വരുന്നത്.

അഡോണൈസ് ജീനസ് ആന്റ് സ്പീഷിസ് സ്റ്റോര്‍ ആരംഭിക്കുന്നത് തികച്ചും ആക്സമികമായിട്ടാണ്.വീട്ടിലേക്ക് വേണ്ടി ആണ് പ്ലാന്റ്സ് ഒക്കെ ശേഖരിച്ചുകൊണ്ടിരുന്നത്.സാധാരണ ചെടികളെക്കാള്‍ റെയര്‍ പ്ലാന്റ്സ് ആയിരുന്നു ഇത്തരം കളക്ഷനുകളില്‍ കൂടുതലും.കോവിഡ് കാലത്ത് ചെടി വിപണിയില്‍ വലിയൊരു കുതിപ്പുണ്ടായി ഈ അവസരത്തിലാണ് ഞങ്ങളുടെ കൈയ്യിലുള്ള റെയര്‍ പ്ലാന്റ്സ് പ്രൊപ്പഗേറ്റ് ചെയ്ത സെയില്‍ ചെയ്യാന്‍ ഒരു പേജ് തുടങ്ങാം എന്ന ചിന്തയുണ്ടാകുന്നത്.ഭര്‍ത്താവായിരുന്നു ഈ ആശയത്തിനു പിന്നില്‍ കൂട്ടത്തില്‍ ടെറാക്കോട്ടയും കൂടി ചേര്‍ത്തു.സാധാരണ കാണുന്ന ടെറാക്കോട്ട ചട്ടികളൊന്നും അഡൊണൈസ് ജീനസ് ആന്റ് സ്പീഷിസ് സ്റ്റോറില്‍ കിട്ടില്ല.ഞങ്ങള്‍ തന്നെ ഡിസൈന്‍ കൊടുത്ത് ചെയ്തെടുപ്പിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവയൊക്കെ.അതുകൊണ്ട് തന്നെ വ്യത്യസ്ത രൂപത്തിലുള്ള ഡിസൈനുകള്‍ ആണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

എങ്ങനെയാണ് ബിസിസ്; പ്രവര്‍ത്തന രീതി വിശദീകരിക്കാമോ ?

ഇന്ന് നോക്കിയാല്‍ ആയിരക്കണക്കിന് പേജുകള്‍ വഴി ആഭരണങ്ങള്‍ വില്‍ക്കുന്നത് കാണാം.ഞാന്‍ എന്റെ പക്കലെത്തിച്ച് ഓരോ ആഭരണങ്ങളും പരിശോധിച്ച് കുഴപ്പങ്ങളില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് കസ്റ്റമറിന്റെ വിലാസത്തിലേക്ക് അയയ്ക്കുന്നത്.വേണമെങ്കില്‍ കസ്റ്റമറിന് നേരിട്ട് അയയ്ക്കാനുള്ള അവസരമുണ്ട്.പക്ഷെ അതിനെക്കാള്‍ സമയമെടുത്ത് ചെയ്യുന്നത് കൊണ്ട് തന്നെ ഗുണമേന്മയുള്ള ആഭരണങ്ങള്‍ ചെക്ക് ചെയ്ത് ആവശ്യക്കാരിലെത്തിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്.ഓണ്‍ലൈന്‍ ബിസിനസില്‍ കൃത്യമായി വരുന്ന കൊറിയര്‍ പൊട്ടിക്കുന്നതു മുതലുള്ള വീഡിയോ ഷൂട്ട് ചെയ്യേണ്ടതുണ്ട്.എന്നാല്‍ മാത്രമെ ആഭരണത്തിന് ഡിഫെക്ട് ഉണ്ടെങ്കില്‍ നമുക്ക് റിട്ടേണ്‍ ചെയ്യാന്‍ സാധിക്കൂ.ഈ ഒരുകാര്യം ഞാന്‍ എന്റെ പേജിലും കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. എന്റെ കൈയ്യില്‍ നിന്നു വാങ്ങുന്ന കസ്റ്റേഴ്സിനോടും ഈ കാര്യം ഫോളോ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്.ഞാന്‍ അയച്ചാലും, എന്തെങ്കിലും കൊറിയര്‍ സര്‍വ്വീസിനിടെ സംഭവിച്ച് കേടുപാടുകളുണ്ടായാല്‍ വീഡിയോ ഉണ്ടെങ്കില്‍ എനിക്ക് അതിനു പകരം മറ്റൊരു ആഭരണം കസ്റ്റമറിന് അയച്ചു കൊടുക്കാന്‍ സാധിക്കും.മോശം സാധനം അയച്ചു കൊടുത്ത് പേജിന്റെ വിശ്വാസ്യതയും മികവും നശിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല.മാനുഫാക്ചേഴ്സിന്റെ പക്കല്‍ നിന്ന് നേരിട്ട് കസ്റ്റമേഴ്സിലേക്ക് എത്തുമ്പോള്‍ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.ഇതാകുമ്പോള്‍ എന്റെ കൈയ്യിലെത്തി ഞാന്‍ ക്വാളിറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് കസ്റ്റമറിലേക്ക് എത്തുന്നത്.അതുകൊണ്ട് ആഭരണത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സമ്മര്‍ദ്ദം കുറയുന്നു എന്നാണ് കരുതുന്നത്.

ഇടപ്പള്ളിയില്‍ ഞങ്ങളുടെ അക്കാദമിയുള്ളതുകൊണ്ട് തന്നെ ഓഫീസിലെ ഒരു റൂം ഞാന്‍ എന്റെ വര്‍ക്ക് സ്പെയ്സ് ആക്കി മാറ്റി.ഇവിടെ വന്ന് പര്‍ച്ചേഴ്സ് ചെയ്യാനുളള സൗകര്യവും നിലവില്‍ ഉണ്ട്.ഇന്‍സ്റ്റഗ്രാമിലുള്ള അതെ വിലയില്‍ തന്നെയാണ് വില്‍പ്പന.പക്ഷെ എല്ലാ ആഭരണങ്ങളും കിട്ടില്ല ഒരുപാട് ഡിമാന്റുള്ളവ മാത്രമാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്.നേരിട്ട് നോക്കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്ന് കണ്ട് വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് ജുവല്‍സ് എത്തിക്കാന്‍ ശ്രമിക്കാറുണ്ടല്ലോ ?ബിസിനസിന് അപ്പുറം ഈ മേഖലയില്‍ എന്തെങ്കിലും താല്‍പര്യങ്ങളുണ്ടോ ?

ഓരോ ട്രെന്‍ഡ് അനുസരിച്ചും ആഘോഷങ്ങള്‍ക്ക് അനുസരിച്ചും ഡിസൈനുകള്‍ എത്തിക്കാറുണ്ട്.ഉദാഹരണത്തിന് ഈ അടുത്ത് സൂഫി നെക്ക് പീസുകള്‍ക്ക് വലിയ ഡിമാന്റായിരുന്നു.വിഷു,ഓണം ഈ ആഘോഷ സീസണുകളില്‍ മാങ്ങാ മാല,പാലയ്ക്കാ മാല പോലുള്ള പഴയ ഡിസൈനുകള്‍ക്ക് ആവശ്യക്കാരുണ്ട്.അങ്ങെ ആവശ്യക്കാര്‍ക്ക് ട്രെന്‍ഡിനനുസരിച്ച് ആഭരണങ്ങള്‍ എത്തച്ചുനല്‍കാന്‍ സാധിക്കുന്നുണ്ട്.പിന്നെ ബിസിനസിന് അപ്പുറം എനിക്ക് ഇഷ്ടമുള്ള മേഖലയാണ് ഇത്.എന്റെ തന്നെ അഭിചുരിക്ക് അനുസരിച്ച് ഡിസൈന്‍ കോമ്പോസ് ഞാന്‍ അവതരിപ്പിക്കുന്നതൊക്കെ ഇത്തരത്തിലൊരു പ്രത്യേക താല്‍പര്യമുള്ളതുകൊണ്ടാണ്.അതിലൊക്കെ ഉപരി മറ്റുള്ള ഷോപ്പുകളില്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളിലെത്തിക്കണമെന്ന ഉദ്ദേശവും അഡൊണൈസ് ഓറ കളക്ഷനുണ്ട്.ചെടികളുടെ കാര്യത്തിലും വില അധികം കൂട്ടി വില്‍ക്കാനൊന്നും ഞങ്ങള്‍ തയ്യാറല്ല.ചെടികളോട് പ്രിയമുള്ളവരാകും അതു വില കൊടുത്ത് വാങ്ങുന്നത് അതുകൊണ്ട് തന്നെ വാങ്ങാന്‍ സാധിക്കുന്ന വിലയിലാണ് സെയില്‍.

സോഷ്യല്‍മീഡിയ എത്രമാത്രം ബിസിനസിനെ സ്വാധീനിക്കുന്നുണ്ട് ?

ഞാന്‍ തുടങ്ങുന്നത് കോവിഡിനൊക്കെ മുന്നെയാണ്,അന്ന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ആളുകള്‍ക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ തന്നെയായിരുന്നു താല്‍പര്യം.കോവിഡ് തുടങ്ങിയതോടെ ആര്‍ക്കും ഷോപ്പിലേക്കെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ ഞാനും ഷോപ്പ് അടച്ചിരുന്നു.പിന്നെ മൊത്തത്തില്‍ ഓണ്‍ലൈന്‍ വഴിയായി വിപണനം.


ഇന്‍സ്റ്റഗ്രാം പേജിലൂടെ മാത്രമാണോ വിപണനം? എങ്ങനെയാണ് കസ്റ്റമേഴ്‌സിന്റെ സഹകരണവും ഇടപടെലുകളും ?

ഇന്‍സ്റ്റഗ്രാം സ്റ്റോര്‍ വഴി തന്നെയാണ് പ്രധാന ബിസിനസ് ഒക്കെ.പിന്നെ വെഡ്ഡിംഗ് പോലുള്ള ആവശ്യത്തിനുള്ളവരൊക്കെയാണ് ഷോപ്പിലേക്ക് വന്ന് നോക്കി തെരഞ്ഞെടുക്കുന്നത്.എന്റെ നിരീക്ഷണത്തില്‍ കോവിഡിനു ശേഷം ആളുകള്‍ക്ക് കുട്ടികളും മുതിര്‍ന്നവരുമൊക്കെയുള്ളതിനാല്‍ പുറത്തിറങ്ങി ഷോപ്പിംഗ് നടത്താനുള്ള താല്‍പര്യം കുറഞ്ഞിട്ടുണ്ട്.ഞാന്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം,ഫെയ്‌സ്ബുക്ക് പ്രൊമോഷനിലൂടെ കൂടുതല്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്.

ഈ പേരിനു പിന്നില്‍ എന്തെങ്കിലും സീക്രട്ട് ഉണ്ടോ ?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ,ഭര്‍ത്താവിന്റെ സ്ഥാപനത്തിന്റെ പേരാണ് അഡോണൈസ്.ആ പേര് ഞാനിങ്ങു കടമെടുത്തു എന്നെയുള്ളു,അഡൊണൈസ് എന്നാല്‍ മൈ ലോര്‍ഡ് എന്നാണ് അര്‍ത്ഥം.ഞങ്ങളുടെ എല്ലാ ബിസിനസും അഡൊണൈസ് എന്ന പേരിലാണ്.കോവിഡ് കാലത്ത് ഹോംമെയ്ഡ് ഫുഡ്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വില്‍പ്പന നടത്തിയിരുന്നു.എനിക്ക് സമയമില്ലാത്തതുകൊണ്ട് ഇപ്പോള്‍ ആ പേജ് ആക്ടീവല്ല.

ബിസിനസിന്റെ ഭാവി എന്തായിരിക്കും ?പുതുതായി എന്തെങ്കിലും ചെയ്യാന്‍ പ്ലാനിടുന്നുണ്ടോ ?

ശക്തമായ മത്സരം നടക്കുന്ന മേഖലയാണ് ഇത്.പ്രത്യേകിച്ച് ജ്വല്ലറിയുടെ കാര്യമെടുത്താല്‍ നൂറുക്കണക്കിന് സ്റ്റോറുകള്‍ കാണാം.കൃത്യമായ ഗുണമേന്മയിലും കുറഞ്ഞ തുകയിലും എനിക്ക് ഉത്പന്നങ്ങള്‍ കസ്റ്റമേഴ്‌സിലേക്ക് എത്തിക്കാന്‍ കഴിയുന്നത് ഭര്‍ത്താവിന്റെ ഓഫീസ് ഉള്ളതു കൊണ്ടാണ്.നേരിട്ട് സ്റ്റോക്ക് എത്തിക്കാനും നേരിട്ട് വില്‍പ്പന നടത്താനും ഒക്കെ ഇടപ്പള്ളിയിലുള്ള ഓഫീസ് വലിയ സഹായമാണ്.ആഭരണങ്ങളും പ്ലാന്റ്‌സും ഒക്കെ എറണാകുളത്തും പരിസരപ്രദേശങ്ങളിലും ഹോം ഡെലിവറി ചെയ്യുന്നുണ്ട്.പിന്നെ കോവിഡ് പ്രശ്‌നങ്ങളൊക്കെ കുറഞ്ഞുവരുന്ന സ്ഥിതിക്ക് ഒരു ഷോപ്പ് തുറന്നാലോ എന്നൊക്കെയുള്ള പദ്ധതികളുണ്ട്.അങ്ങനെയാണെങ്കിലും വിലക്കുറവില്‍ തന്നെ സാധനങ്ങളെത്തിക്കുക.സ്ഥിരമായി ഉപയോഗിക്കാത്തവര്‍ക്കും,ആഘോഷങ്ങള്‍ക്കും മാത്രം ആഭരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരൊക്കെ വലിയ വിലകൊടുത്ത് ആഭരണങ്ങള്‍ വാങ്ങാനോ,സ്വര്‍ണ്ണം വാങ്ങാനോ സാധിക്കില്ല,അത്തരക്കാരെ ലക്ഷ്യം വെച്ചാണ് അഡൊണൈസ് ഓറ ക്രിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.ഇതിനൊപ്പം പ്ലാന്റ്‌സ് സ്റ്റോറും ഒന്നിച്ച് കൊണ്ട് പോകാനോ ആണ് ആഗ്രഹിക്കുന്നത്.ഫുഡ് ഡെലിവറിയും ഒന്നു കൂടി ആക്ടീവാക്കി എടുക്കണം.ആരോഗ്യകരമായ ഭക്ഷണം വൃത്തിയായി എത്തിച്ചുനല്‍കുന്ന ഒരു സ്ഥാപനം കൂടി ഭാവിയില്‍ തുടങ്ങണം എന്നും ആഗ്രഹമുണ്ട്.

ഒരുപാട് മോഹങ്ങളിലേക്ക് ചിറകു വിരിച്ചാണ് നിവ്യയുടെ യാത്ര,കുടുംബത്തിന്റെ കരുതലും താങ്ങും അഡൊണൈസ് എന്ന ബ്രാ്ന്‍ഡില്‍ നിവ്യയെ നാളെ അറിയപ്പെടുന്നൊരു സംരംഭകയാക്കി മാറ്റും എന്നതില്‍ മാറ്റമില്ല.ദൈവം അനുഗ്രഹിച്ചാല്‍ എല്ലാം വിചാരിച്ചതു പോലെ നടക്കുമെന്ന നിവ്യയുടെ വിശ്വാസം അഡൊണൈസ് എന്ന പേരിലെപ്പോഴും ഒപ്പമുണ്ട്....

ഫെയ്‌സ്ബുക്ക് : https://www.facebook.com/Adonais-AUORA-376635122957006/

ഇന്‍സ്റ്റഗ്രാം : https://www.instagram.com/adonais_auora/?hl=en
 

Story highlights: Adonais Auora Collections is a popular destination for fashionistas who are interested in jewelry.The store has a large collection of matte metallic jewels that are more in demand today than gold.Nivya is behind a collection of jewelry that can be purchased without spending a lot of money. We can ask them about the work behind Nivya's Adonais. 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.