Sections

തങ്കന്റെയും സുധിയുടെയും 'കാതൽ'

Tuesday, Dec 12, 2023
Reported By Admin
Sudhi Kozhikode

ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ ' എന്ന സിനിമ വളരെ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ്. മലയാള സിനിമയിൽ ഇന്നേവരെ ആരും കൈകാര്യം ചെയ്യാത്ത ഒരു പ്രേമേയത്തെ വളരെ കയ്യടക്കത്തോടെ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച ഓരോ ആളുകളും തീർച്ചയായും കയ്യടി അർഹിക്കുന്നവരാണ്.

സിനിമ കണ്ടിറങ്ങിയ ശേഷവും ഓരോ പ്രേക്ഷകനെയും ആ സിനിമയുടെ കഥാപാത്രങ്ങൾ വിട്ടൊഴിയാതെ നിൽക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അതിൽതന്നെ മമ്മൂട്ടിയുടെ മാത്യു ദേവസിയും, ജ്യോതികയുടെ ഓമനയും , സുധി കോഴിക്കോടിന്റെ തങ്കനും വേറിട്ടുതന്നെ നിൽക്കുന്നു.

മമ്മൂട്ടിക്കൊപ്പം അതെ പ്രാധാന്യത്തോടെ സിനിമയിൽ തങ്കൻ എന്ന വേഷം അവതരിപ്പിച്ച ശ്രീ.സുധി കോഴിക്കോട് തന്റെ വേഷത്തെക്കുറിച്ചും സിനിമയെക്കുറിച്ചും പ്രേക്ഷകരോട് സംസാരിക്കുന്നു. മുൻപും പല വേഷങ്ങളിലും അഭിനയിച്ചുവെങ്കിലും തങ്കൻ എന്ന കഥാപാത്രം വളരെ ആഴത്തിൽ പഠിക്കേണ്ടതും അഭിനയപ്രാധാന്യം ഉള്ളതുമായിരുന്നുവെന്ന് സുധി സംശയമേതുമില്ലാതെ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.