- Trending Now:
ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാർഷിക മേഖലയിലെ നൂതന സാധ്യതകൾ എന്ന വിഷയത്തില കാർഷിക സെമിനാർ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയിൽ നടന്ന സെമിനാർ കായംകുളം സി.പി.സി.ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ. ജോസഫ് രാജ്കുമാർ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയായി.
അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ, കായംകുളം കാർഷിക വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജിസി ജോർജ് എന്നിവർ വിഷയാവതരണം നടത്തി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ കെ.ജെ. മേഴ്സി മോഡറേറ്ററായി. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ജില്ല പ്ലാനിംഗ് ഓഫീസർ എ.പി. അനിൽകുമാർ, നവകേരളം കർമ്മ പദ്ധതി ജില്ല കോഡിനേറ്റർ കെ.എസ്. രാജേഷ്, സെമിനാർ സബ് കമ്മിറ്റി കൺവീനറായ ജില്ല പ്ലാനിംഗ് ഓഫീസർ എ.പി. അനിൽകുമാർ, അമ്പലപ്പുഴ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ് ഷൈസ്, ഐ.സി.ഡി.എസ്. ജില്ല പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (23/12/2023)... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.