Sections

ചെറുകിടസംരംഭകർക്കും അവരുടെ വ്യവസായങ്ങൾക്കും പ്രോത്സാഹനം നൽകാൻ  സർക്കാർ പ്രതിജ്ഞാബദ്ധം; മന്ത്രി റോഷി അഗസ്റ്റിൻ

Friday, Mar 10, 2023
Reported By Admin
Industrial Invertor Meet

വ്യവസായനിക്ഷേപകസംഗമം  ഉദ്ഘാടനം ചെയ്തു


ചെറുകിട സംരംഭകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ വ്യവസായങ്ങൾക്ക് ആവശ്യമായ ഉത്തേജനം നൽകാനും സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.  ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ജില്ലാതല വ്യവസായനിക്ഷേപകസംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാതല വ്യവസായ നിക്ഷേപകസംഗമം ജലവിഭവ  മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്യുന്നു


നിക്ഷേപകസംഗമത്തിലെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന സന്ദേശം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വ്യാവസായികമേഖലയിൽ ഏറ്റവും ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. വ്യവസായസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാനത്തിനു  കഴിഞ്ഞു. സംരംഭകരെ രൂപപ്പെടുത്തുന്നതിനൊപ്പം അവർ ആരംഭിച്ച സംരംഭങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും സർക്കാർ മുന്നിലുണ്ട്. അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സംരംഭങ്ങളെ കാർഷികമേഖലയുമായി കുറേക്കൂടി  ബന്ധിപ്പിച്ചുകൊണ്ടുപോകാൻ കഴിയണം. നിർത്തലാക്കപ്പെട്ട പല സംരംഭങ്ങളും ഏറ്റെടുത്ത് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് സർക്കാർ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും  സംരംഭകരുടെ നൂതനാശയങ്ങളും നിക്ഷേപസാധ്യതകളും ചർച്ചചെയ്യുന്നതിനും  സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും നേടേണ്ട  ലൈസൻസുകളെയും  മറ്റും  സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമാണ്  ജില്ലാതല നിക്ഷേപകസംഗമം സംഘടിപ്പിച്ചത്.

കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയതി നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി. ജയ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാംഗം   ജാൻസി ബേബി, ഇടുക്കി എൽഡിഎം രാജഗോപാലൻ ജി, കെ. എസ്. എസ്. ഐ. എ. ജില്ലാ പ്രസിഡന്റ് ബേബി ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി. എസ്. മായാദേവി, ഉടുമ്പൻചോല ഉപജില്ലാ വ്യവസായ ഓഫീസർ വിശാഖ് പി. എസ്. തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.