Sections

+1 ഇൻ യുവർ മദർഹുഡ് ജേർണി കാമ്പയിനുമായി ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ്

Sunday, May 10, 2026
Reported By Admin
IndusInd General Insurance Launches Motherhood Campaign Focused on IVF & Fertility Awareness

കൊച്ചി: മാതൃദിനത്തോടനുബന്ധിച്ച് പുതിയ കാമ്പയിനുമായി ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (മുമ്പ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്). +1 ഇൻ യുവർ മദർഹുഡ് ജേർണി എന്ന പേരിൽ ആരംഭിച്ച ഈ കാമ്പയിൻ മാതൃത്വം ആരംഭിക്കുന്നത് പ്രസവസമയത്തല്ല മറിച്ച് ഒരു സ്ത്രീ അമ്മയാകാൻ തീരുമാനിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു എന്ന സത്യത്തെയാണ് ഉയർത്തിക്കാട്ടുന്നത്.

ഇന്ത്യയിൽ ഏകദേശം 1.46 കോടി ദമ്പതികൾ വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്ക്. സാമൂഹികമായ വിവേചനം ഭയന്ന് പലരും ഇത്തരം ചികിത്സാ വിവരങ്ങൾ രഹസ്യമായി വെക്കാറാണ് പതിവ്. ഈ സാഹചര്യത്തിൽ ഐവിഎഫ് പോലുള്ള നൂതന ചികിത്സാരീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇത്തരം വെല്ലുവിളികൾ നേരിടുന്നവർക്ക് ആത്മവിശ്വാസം നൽകാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാമ്പയിൻറെ ഭാഗമായി ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൻറെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിൽ മറ്റ് ദമ്പതികൾ മാതൃത്വ-പിതൃത്വത്തിൻറെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത് കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ അനുഭവങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. സംഭാഷണങ്ങളില്ലാതെ തന്നെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് യാത്രകളെ നിർവചിക്കുന്ന പ്രതീക്ഷ, ക്ഷമ, അതിജീവനം എന്നിവയുടെ വൈകാരിക സങ്കീർണ്ണതകൾ ഈ ചിത്രം സൂക്ഷ്മമായി അവതരിപ്പിക്കുന്നു. അത്യന്തം വ്യക്തിപരമായതും പൊതുവെ അധികം സംസാരിക്കപ്പെടാത്ത അനുഭവങ്ങളെയാണ് ചിത്രം ആവിഷ്കരിക്കുന്നത്.

മാതൃത്വത്തിലേക്കുള്ള യാത്ര സാമ്പത്തികമായും ശാരീരികമായും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞ് വൈവിധ്യമാർന്ന ഇൻഷുറൻസ് പദ്ധതികളും കമ്പനി ലഭ്യമാക്കുന്നുണ്ട്. ഐവിഎഫ്, ഐയുഐ, ഭ്രൂണ കൈമാറ്റം തുടങ്ങിയ വന്ധ്യതാ ചികിത്സകൾക്കും പ്രസവ സംബന്ധമായ ചെലവുകൾക്കും കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ പരിരക്ഷ നൽകുന്നു. കൂടാതെ പ്രസവത്തിന് മുൻപും ശേഷവുമുള്ള പരിചരണം, നവജാത ശിശുക്കൾക്കുള്ള വാക്സിനേഷൻ ഉൾപ്പെടെയുള്ള മെഡിക്കൽ പരിരക്ഷ എന്നിവയും ഇതിലൂടെ ലഭ്യമാണ്.

മാതൃത്വം എന്നത് ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല അതൊരു തീരുമാനത്തിലൂടെ ആരംഭിച്ച് ഓരോ ഘട്ടത്തിലൂടെയും വളരുന്ന ഒന്നാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷയും ആത്മവിശ്വാസവും നൽകാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് ഡിജിറ്റൽ ബിസിനസ്, മാർക്കറ്റിംഗ്, സ്ട്രാറ്റജി വിഭാഗം പ്രസിഡൻറും മേധാവിയുമായ തരുൺ ഖന്ന പറഞ്ഞു.

വാർത്താ വിതരണ ഏജൻസിയായ സോചിയേഴ്സ് ആണ് ഈ കാമ്പയിൻ തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ലിങ്ക്ഡ്ഇൻ എന്നിവയിലൂടെ കാമ്പയിൻ ആളുകളിലേക്ക് എത്തും. നിലവിൽ രാജ്യത്തുടനീളം 129 ശാഖകളും 90,000-ത്തിലധികം ഏജൻറുമാരുമുള്ള ശൃംഖലയാണ് ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസിനുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.