Sections

ഡിജിറ്റൽ ഫസ്റ്റ് വാഹന ഇൻഷൂറൻസിനായി ഇൻഡസ്ഇൻഡ് ജനറൽ ഇൻഷൂറൻസും സിട്രോൺ ഇന്ത്യയും സഹകരിക്കുന്നു

Friday, Dec 12, 2025
Reported By Admin
IndusInd General Insurance Partners with Citroën India

കൊച്ചി: ഇൻഡസ്ഇൻഡ് ജനറൽ ഇൻഷൂറൻസ് കമ്പനി (മുൻപ് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി) വാഹന ഇൻഷൂറൻസ് രംഗത്ത് ഉപഭോക്താക്കൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നതിനായി സിട്രോൺ ഇന്ത്യയുമായി സഹകരിക്കും. നവീനമായ കവറേജ് തെരഞ്ഞെടുപ്പുകൾ ലളിതമായി ലഭ്യമാക്കുകയും ഡിജിറ്റൽ ഫസ്റ്റ് ക്ലെയിം പ്രക്രിയ അവതരിപ്പിക്കുകയും ചെയ്ത് വേഗതയും സുതാര്യതയും ഉറപ്പാക്കുന്നതായിരിക്കും ഈ സഹകരണം.

നഷ്ടസാധ്യതകൾക്കെതിരെ വിപുലമായതും സമ്പൂർണ ആത്മവിശ്വാസത്തോടു കൂടിയതുമായ പരിരക്ഷ, രാജ്യവ്യാപകമായുള്ള ശൃംഖലയിലൂടെയുള്ള വിപുലമായ ഇൻഷൂറൻസും ക്ലെയിം പിന്തുണയും, ഡിജിറ്റൽ സൗകര്യങ്ങൾ, സിട്രോണിൻറെ ഉപഭോക്തൃ സേവന സംവിധാനവുമായി ചേർന്നു നിൽക്കുന്ന സംയോജനം തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാകും.

ഉപഭോക്താക്കൾക്ക് മികച്ച പരിരക്ഷയും സൗകര്യവും നൽകുന്ന വിധത്തിൽ സിട്രോൺ ഇന്ത്യയുമായി സഹകരിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഇൻഡ്സ്ഇൻഡ് ജനറൽ ഇൻഷൂറൻസ് സിഇഒ രാകേഷ് ജെയിൻ പറഞ്ഞു.

സിട്രോൺ ഉടമസ്ഥതയിലേക്കുള്ള ഓരോ ചുവടുവെപ്പും ബുദ്ധിമുട്ടുകളില്ലാത്തതായിരിക്കണമെന്ന് തങ്ങൾ ഉറപ്പാക്കുമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സ്റ്റെല്ലാൻറ്സ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്സ് ആൻറ് ഇൻസ്റ്റിറ്റിയൂഷണൾ ബിസിനസ് വിഭാഗം ഡയറക്ടറും ബിസിനസ് മേധാവിയുമായ ഷിശിർ മിശ്ര പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.