- Trending Now:
രാജ്യത്തെ വാണിജ്യാധിഷ്ഠിത ഉല്‍പ്പന്ന കയറ്റുമതി ഓഗസ്റ്റില്‍ 45.17 ശതമാനം വര്‍ധിച്ച് 33.14 ബില്യണ്‍ ഡോളറിലെത്തി. വിദേശ വിപണികളില്‍ നിന്നുളള ആവശ്യകത ശക്തമായി തുടരുന്നതാണ് കയറ്റുമതി ഉയരാന്‍ കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അഭിപ്രായപ്പെട്ടു. എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡാണ് കയറ്റുമതി വര്‍ധനയ്ക്ക് സഹായകരമായത്.
കയറ്റുമതി ജൂലൈയിൽ 49.85 ശതമാനം വർധിച്ച് 3,543 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. 2020 ജൂലൈ മാസത്തിലെ കയറ്റുമതി വരുമാനം 2,364 കോടി ഡോളറായിരുന്നു.
കോവിഡിനിടയിലും രാജ്യത്ത് കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്
... Read More
ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 163.67 ബില്യണ്‍ ഡോളറായിരുന്നു, പോയ വര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 66.92 ശതമാനം വര്‍ധന. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.93 ശതമാനം വര്‍ധനയാണുണ്ടായത്. നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 41 ശതമാനം ഇക്കാലയളില്‍ കൈവരിക്കാന്‍ രാജ്യത്തിനായി.
ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിയില്‍ കുതിപ്പ്
... Read More
വ്യാപാര ഇറക്കുമതി ഓഗസ്റ്റില്‍ 51.5 ശതമാനം ഉയര്‍ന്ന് 47.01 ബില്യണ്‍ ഡോളറിന്റേതായി. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 17.9 ശതമാനം വര്‍ധന. ഓഗസ്റ്റില്‍ 13.87 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 8.2 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാര കമ്മി നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.