- Trending Now:
ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച അധ്യാപകരെ ആദരിക്കുന്നതിനായി ശിവ് നാടാർ ഫൗണ്ടേഷനും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെയ്ദ് ബിസിനസ് സ്കൂളും സംയുക്തമായി ഏർപ്പെടുത്തുന്ന പ്രഥമ 'ഇന്ത്യാസ് ബെസ്റ്റ് ടീച്ചേഴ്സ് അവാർഡ്സ് 2026'-ലേക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ 9 മുതൽ 12 വരെ ക്ലാസുകളിൽ ഭൂമിശാസ്ത്രം, ബിസിനസ് സ്റ്റഡീസ് ആൻഡ് എന്റർപ്രണർഷിപ്പ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്, എൻവയോൺമെന്റൽ സയൻസസ്, മാത്തമാറ്റിക്സ് എന്നിവ പഠിപ്പിക്കുന്ന മികച്ച അധ്യാപകരെ, സ്കൂൾ പ്രിൻസിപ്പൽമാർക്കും സ്കൂൾ മേധാവികൾക്കും അവാർഡിനായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. 2026 ജൂലൈ 31 വരെ https://indiateacherawards.evalato.com/ വഴി അപേക്ഷകൾ സമർപ്പിക്കാം.
അവാർഡിന് അർഹരാകുന്ന അധ്യാപകർക്ക് ദേശീയതല അംഗീകാരത്തോടൊപ്പം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെയ്ദ് ബിസിനസ് സ്കൂളിൽ നടക്കുന്ന ഒരാഴ്ച്ച ദൈർഘ്യമുള്ള വികസന പരിപാടിയിൽ പൂർണ്ണമായും സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.