- Trending Now:
ഫോറിൻ എക്സ്ചേഞ്ച് കാർഡുകൾ ഉപയോഗിക്കുന്നത് വഴിയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇതുവഴി കഴിയും
ഫ്രാൻസിലെ ഇന്ത്യക്കാർക്ക് ഉടൻ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ സാധിക്കും. യുപിഐ സംവിധാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാൻസും ധാരണയിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഫ്രാൻസിൽ യുപിഐ ഉപയോഗിക്കുന്നതിന് ഇന്ത്യയും ഫ്രാൻസും ധാരണയിലെത്തി. ഉടൻ തന്നെ ഈഫൽ ടവറിൽ നിന്ന് ഇതിന് തുടക്കമാകും. ഫ്രാൻസിൽ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് രൂപയിൽ ഇടപാടുകൾ നടത്താൻ ഇതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തെങ്ങും തക്കാളിയ്ക്കും ഇഞ്ചിയ്ക്കും പൊള്ളുന്ന വില ... Read More
ഫ്രാൻസിൽ യുപിഐ സംവിധാനം ആരംഭിക്കുന്നത് വലിയ സാധ്യതകളാണ് തുറന്നിടുക.ഫ്രാൻസിൽ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പണം ചെലവഴിക്കാൻ സാധിക്കും. ഫോറിൻ എക്സ്ചേഞ്ച് കാർഡുകൾ ഉപയോഗിക്കുന്നത് വഴിയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇതുവഴി കഴിയും. കൂടാതെ കൈയിൽ പണം കരുതേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു.
2022ൽ ഫ്രാൻസിന്റെ ഓൺലൈൻ പേയ്മെന്റ് സംവിധാനമായ ലൈറയുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. നിലവിൽ സിംഗപ്പൂരിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും. ഈ വർഷമാണ് യുപിഐയും സിംഗപ്പൂരിന്റെ പേനൗവുമായി കരാർ ഒപ്പിട്ടത്. ഇതുവഴി ഇരുരാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് പരസ്പരം പണമിടപാടുകൾ നടത്താനുള്ള സാഹചര്യമാണ് സാധ്യമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.