Sections

ഇന്ത്യൻ റെയിൽവേയ്ക്ക് വമ്പൻ നേട്ടം; വരുമാനത്തിൽ 71 ശതമാനം വർധനവ്

Tuesday, Jan 03, 2023
Reported By admin
railway

2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 71 ശതമാനം വർധന രേഖപ്പെടുത്തി


ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,569 കോടി രൂപയാണ് വരുമാനം. 2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 71 ശതമാനം വർധന രേഖപ്പെടുത്തിയാതായി റെയിൽവേ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 26,400 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ഈ വർഷം ഇത് 38,483 കോടി രൂപയായി. ഏപ്രിൽ 1 നും ഡിസംബർ 31 നും ഇടയിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം 10,430 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,169 കോടി രൂപയായിരുന്നു. 381 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

റിസർവ്ഡ് പാസഞ്ചർ സെഗ്മെന്റിൽ ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 6 ശതമാനം വർധനയുണ്ടായതായി മന്ത്രാലയം അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 56.05 കോടി ബുക്കിംഗ് ആയിരുന്നെങ്കിൽ ഈ വർഷം ഇത് 59.61 കോടിയായി.

മറുവശത്ത്, റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ, ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്ത യാത്രക്കാരുടെ ഏകദേശ എണ്ണം 137 ശതമാനം ഉയർന്നു. അൺ റിസർവ്ഡ് പാസഞ്ചർ സെഗ്മെന്റിൽ, 2022 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണം 40,197 ലക്ഷമാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 16,968 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 137% ശതമാനം വർദ്ധനവുണ്ടായതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.