- Trending Now:
കൊച്ചി: മൺസൂൺ കാലത്ത് ഉപഭോക്താക്കളുടെ ശ്രദ്ധ ജല സുരക്ഷയിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കും കൂടുതലായി പതിച്ചതിലൂടെ ഇന്ത്യയിലെ വാട്ടർ പ്യൂരിഫയർ വിപണി മുൻപില്ലാത്ത വിധത്തിലെ വളർച്ചയ്ക്കു സാക്ഷ്യം വഹിച്ചു. വാട്ടർ പ്യൂരിഫയറുകളുടെ വാർഷിക വിൽപനയിൽ 32 ശതമാനത്തോളം നടക്കുന്നത് മഴക്കാലത്താണ്. ശക്തമായ ഇരട്ട അക്ക വളർച്ചയുമായി ഡിമാൻറിൽ വൻ വർധനവുണ്ടാകുന്നതാണ് വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ കാണാനായത്. ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയവ അടക്കമുള്ളവയെകുറിച്ചുള്ള അവബോധമാണിതിനു വഴി തുറന്നത്.
ഈ വിഭാഗത്തിലെ ഉപഭോക്തൃ സ്വഭാവത്തെ കുറിച്ചുള്ള ക്രോമയുടെ പഠനങ്ങൾ പ്രകാരം ആർഒ വാട്ടർ പ്യൂരിഫയർ വാങ്ങലിൻറെ കാര്യത്തിൽ 31 ശതമാനവുമായി വടക്കേ ഇന്ത്യയാണ് മുന്നിൽ. തെക്കേ ഇന്ത്യ 30 ശതമാനവുമായി തൊട്ടു പിന്നിലുണ്ട്.
വൈദ്യുത വാട്ടർ പ്യൂരിഫയറുകളിൽ 90 ശതമാനത്തോളം ആർഒ സാങ്കേതികവിദ്യയിലുള്ളവയാണ്. ശേഷിക്കുന്ന വിഹിതം യുവി മോഡലുകൾക്കാണ്. കറുപ്പു നിറത്തിനാണ് കൂടുതൽ ആവശ്യക്കാർ ആർഒ യൂണിറ്റുകളിൽ 62 ശതമാനവും യുവി യൂണിറ്റുകളിൽ 53 ശതമാനവും ഇതാണ്. വെളുപ്പു നിറം ഏതാണ്ട് 30 ശതമാനത്തോളം വിൽപന നടക്കുന്നു.
പകുതിയിലേറെ യൂണിറ്റുകളും യുഎഫ്, യുവി ഫിൽട്രേഷനാണ്. 15 ശതമാനം ആൽക്കലൈൻ സംവിധാനവും എട്ടു ശതമാനം കോപർ സാങ്കേതികവിദ്യയുമാണ്. മിനറലുകൾ കൂട്ടിച്ചേർക്കുന്ന സംവിധാനത്തിന് താൽപര്യം വർധിക്കുകയാണ്. 15,000 രൂപയ്ക്ക് മുകളിലുള്ള ഇത്തരം മോഡലുകൾക്ക് പ്രിയം ഏറി വരികയാണ്.
ക്രോമ ഉപഭോക്താക്കളുടെ രീതികൾ സംബന്ധിച്ചു നടത്തിയ പഠനത്തിൽ 2025 ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എണ്ണത്തിൻറെ കാര്യത്തിൽ 11 ശതമാനവും മൂല്യത്തിൻറെ കാര്യത്തിൽ 12 ശതമാനവും വളർച്ചയുണ്ടായതായി കണ്ടെത്തി.
പ്രാദേശികമായി നോക്കുമ്പോൾ മഹാരാഷ്ട്രയാണ് ഏറ്റവും വലിയ വിപണി. വാട്ടർ പ്യൂരിഫയർ വിൽപനയുടെ 25 ശതമാനവും അവിടെ നിന്നാണ്. തൊട്ടു പിന്നിലുള്ള കർണാടകയിൽ 15 ശതമാനവും ഗുജറാത്തിൽ 12 ശതമാനവുമാണ്. തെലുങ്കാന എട്ടു ശതമാനവും ഉത്തർ പ്രദേശും ഡെൽഹിയും ആറു ശതമാനം വീതവും വിൽപന വിഹിതമാണ് കമ്പനിയുടെ വാട്ടർ പ്യൂരിഫയറുകൾക്കു നൽകുന്നത്.
നഗര മേഖലകളാണ് ഡിമാൻറ് കൂടുതൽ. പൂനെ, മുംബൈ പോലുള്ള മെട്രോപൊളിറ്റൻ മേഖലകൾ ഉപഭോഗത്തിൽ മുന്നിലാണ്. മുൻനിര നഗരങ്ങളാണ് പ്രീമിയം റീട്ടെയിൽ കേന്ദ്രങ്ങളുടെ കാര്യത്തിൽ മുന്നിൽ. വാങ്ങൽ ശേഷിയും ആരോഗ്യ അവബോധവും കൂടുതലായതാണ് ഇതിനു കാരണം.
അണ്ടർ ദി കൗണ്ടർ (യുടിസി) പ്യൂരിഫയർ സ്ഥാപിക്കലുകളുടെ കാര്യത്തിൽ വർഷാവർഷം 30 ശതമാനം വളർച്ചയുണ്ടാകുന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രവണത. ഈ സംവിധാനത്തിൽ സിങ്കിനു കീഴിൽ സ്ഥാപിക്കുകയാണു ചെയ്യുന്നത്. ആധുനീക ഉപഭോക്തൃ ഡിമാൻറും ലളിതമായ രീതിയിൽ അടുക്കളകളിൽ മിനിമൽ ഡിസൈനിൽ സ്ഥാപിക്കുന്നതും ഇതിനു വഴിയൊരുക്കുന്നു. യുടിസി പ്യൂരിഫയറുകളിൽ വർധനവുണ്ടാകുമ്പോഴും 95 ശതമാനം ഉപഭോക്താക്കളും സ്റ്റാൻഡേർഡ് വാട്ടർ പ്യൂരിഫയറുകളാണ് വാങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.