Sections

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങിയ വകയില്‍ ഇന്ത്യക്ക് 35,000 കോടി ലാഭം 

Monday, Sep 19, 2022
Reported By admin
oil

ഒന്നാം പാദത്തില്‍ ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നെത്തിയ ഇന്ധന ഇറക്കുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവുണ്ടായി

 

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങിയ വകയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 35,000 കോടി രൂപയുടെ ലാഭം. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിണങ്ങിയതോടെയാണ് റഷ്യ, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍ നല്‍കിയത്.

വികസിത രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം അവഗണിച്ചാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങിയത്. ഇതോടെ യുദ്ധ കാലത്ത് ചൈനയ്ക്ക് പിന്നില്‍ റഷ്യയുടെ വലിയ ക്രൂഡോയില്‍ ഉപഭോക്താക്കളായി ഇന്ത്യ മാറുകയും ചെയ്തു. യുദ്ധത്തിന് മുന്‍പ് റഷ്യയില്‍ നിന്ന് ഇന്ത്യക്ക് ആവശ്യമായ ക്രൂഡോയിലിന്റെ ഒരു ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഇത് 12 ശതമാനമായി ഉയര്‍ന്നു.

ജൂലൈയില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഇന്ധനം നല്‍കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് റഷ്യ ഉയര്‍ന്നു. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ സൗദി അറേബ്യ ഈ സ്ഥാനം തിരിച്ചുപിടിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നെത്തിയ ഇന്ധന ഇറക്കുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവുണ്ടായി. 11.2 ബില്യണ്‍ ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.3 ബില്യണ്‍ ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയിരുന്നത്. 

റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂലൈ സമയങ്ങളില്‍ 1.3 ബില്യണ്‍ ഡോളറിനായിരുന്നു. ഇത് ചെയ്യുമ്പോള്‍ വാണിജ്യ വകുപ്പിന്റെ ഡാറ്റാ വ്യക്തമാക്കുന്നു. 

ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഇന്ധന ആവശ്യകതയ്ക്കും ആഗോള വിപണിയിലെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയ്ക്കും ഇടയിലാണ് റഷ്യ ഇന്ത്യയില്‍ വിപണി കണ്ടെത്തിയത്. ഒപെക് രാജ്യമായ സൗദി അറേബ്യയെ പരാജയപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായത് അങ്ങനെയായിരുന്നു. എന്നാല്‍ സൗദി വീണ്ടും സ്ഥാനം തിരിച്ചു പിടിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.