Sections

ചൈന ആധിപത്യം പുലര്‍ത്തിയിരുന്ന റഷ്യന്‍ എണ്ണ വിപണിയിലെ പുതിയ സാന്നിധ്യമായി ഇന്ത്യ

Friday, Sep 02, 2022
Reported By MANU KILIMANOOR

റഷ്യയുടെ ഊര്‍ജത്തിന്റെ പ്രധാന ഉപഭോകതാവായി ഇന്ത്യ ഉയര്‍ന്നു

 

ഒരിക്കല്‍ ചൈന ആധിപത്യം പുലര്‍ത്തിയിരുന്ന റഷ്യന്‍ എണ്ണ വിപണിലേക്ക് ഇന്ത്യ കടന്നുകയറിക്കുകയാണ്.വ്യാപാരികളും കപ്പല്‍ ബ്രോക്കര്‍മാരും പറയുന്നതനുസരിച്ച്, ESPO എന്നറിയപ്പെടുന്ന റഷ്യന്‍ ക്രൂഡ് കൊണ്ടുപോകുന്ന ആറ് കപ്പലുകള്‍ ഓഗസ്റ്റില്‍ ദക്ഷിണേഷ്യന്‍ രാജ്യത്തെ റിഫൈനറുകളിലേക്ക് പോയിരുന്നു.ഇന്ത്യ വാങ്ങിയ ഏറ്റവും ഉയര്‍ന്ന ചരക്കാണിത് ലഭ്യമായ പ്രതിമാസ കയറ്റുമതിയുടെ അഞ്ചിലൊന്ന് വരും ഇത്.ഇന്ത്യയ്ക്ക് ESPO ക്രൂഡ് ഇപ്പോള്‍ ഒരു സ്ഥിരമായ ഒഴുക്കായി മാറുകയാണ്, 

അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍, യൂറോപ്പും യുഎസും ഒഴിവാക്കിയ ദശലക്ഷക്കണക്കിന് ബാരല്‍ വിലക്കിഴിവുള്ള ക്രൂഡ് കൈക്കലാക്കി റഷ്യയുടെ ഊര്‍ജത്തിന്റെ പ്രധാന ഉപഭോകതാവായി ഇന്ത്യ ഉയര്‍ന്നു. റഷ്യയില്‍ സംഘര്‍ഷം തുടരുമ്പോള്‍ , മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരന്‍ ആദ്യം റഷ്യയുടെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മുന്‍നിര യുറല്‍സ് ക്രൂഡിന്റെ വാങ്ങല്‍ വര്‍ധിപ്പിച്ചു, ഇപ്പോള്‍ കിഴക്ക് നിന്നും ഉല്‍പ്പാദിപ്പിക്കുന്ന സമ്പന്നമായ ഗ്രേഡായ ESPO യ്ക്കായി മത്സരിക്കുന്നു. ഇത് സാധാരണയായി ചൈനയാണ് വാങ്ങിയിരുന്നത്.

ഇന്ത്യയിലേക്കുള്ള ESPO ഷിപ്പ്മെന്റുകള്‍ രാജ്യത്തിന്റെ സാധാരണ മിഡില്‍ ഈസ്റ്റേണ്‍ ഗ്രേഡുകളേക്കാള്‍ വിലകുറഞ്ഞതാണ്, ഇത് സൗദി അറേബ്യയില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള ചില ഇറക്കുമതികളെ മാറ്റിസ്ഥാപിക്കുമെന്ന് വ്യാപാരികളും കപ്പല്‍ ബ്രോക്കര്‍മാരും അഭിപ്രായപ്പെടുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പോലെയുള്ള റിഫൈനറുകളും സ്വകാര്യ പ്രൊസസറുകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, നയാര എനര്‍ജി ലിമിറ്റഡ് എന്നിവയും ടെര്‍മിനലുകള്‍ക്ക് സമീപം പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.ഈ വര്‍ഷത്തെ കുതിച്ചുചാട്ടത്തിന് മുമ്പ്, ഇന്ത്യ ഈ വ്യാപാരത്തില്‍ ഒരു പ്രമുഖ പങ്കാളിയായിരുന്നില്ല

ഈ വര്‍ഷം ഇന്ത്യ കൂടുതല്‍ റഷ്യന്‍ ക്രൂഡ് എടുക്കുന്നുണ്ടെങ്കിലും, മോസ്‌കോയിലേക്കുള്ള വരുമാനം നിഷേധിക്കുന്നതിനായി രാജ്യത്തിന്റെ എണ്ണയുടെ വില നിയന്ത്രിക്കാനുള്ള ധീരമായ പദ്ധതി അംഗീകരിക്കാന്‍ യുഎസ് ന്യൂ ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കുന്നു. ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ഉള്‍പ്പെടെയുള്ള ഏഴ് ധനമന്ത്രിമാരുടെ സംഘം വെള്ളിയാഴ്ച ഈ കാര്യം വിലയിരുത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.