- Trending Now:
ഇന്ത്യ ഹെൽത്ത് കോഷ്യൻറ് 2026-ൽ നിന്നുള്ള മുഖ്യ കണ്ടെത്തലുകൾ
കൊച്ചി: ഇന്ത്യൻ നഗരങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടു പുലർത്തുന്ന കാ്ഴ്ചപ്പാടുകൾ, മുൻഗണനകൾ, ക്ഷേമം എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏറ്റവും സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന ഇന്ത്യ ഹെൽത്ത് കോഷ്യൻറ് 2026 എന്ന വാർഷിക പഠനത്തിൻറെ ആദ്യ പതിപ്പ് രാജ്യത്തെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് സ്ഥാപനങ്ങളിൽ ഒന്നായ മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷൂറൻസ് പുറത്തിറക്കി. ആരോഗ്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുടെ സ്വയം വിലയിരുത്തലും ശാരീരികം, മാനസികം, സാമ്പത്തികം, തൊഴിൽപരം, സാമൂഹികം തുടങ്ങിയ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അഞ്ചു തലങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുടെ സൂചിക തുടങ്ങിയവയാണ് ഇതിലുള്ളത്.
ഇന്ത്യൻ നഗരങ്ങളിൽ ജീവിക്കുന്നവരിൽ മിതമായ രീതിയിലുള്ള ക്ഷേമത്തെ സൂചിപ്പിക്കുന്ന വിധത്തിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള ആരോഗ്യ സ്കോർ നൂറിൽ 65 എന്ന നിലയിലാണുള്ളത്. സാമൂഹിക ആരോഗ്യം 66, തൊഴിലുമായി ബന്ധപ്പെട്ട ആരോഗ്യം 65, മാനസികാരോഗ്യം 65 എന്ന നിലകളിലാണ് തൊട്ടു പിന്നിലുള്ള സ്കോറുകൾ. സാമ്പത്തിക ആരോഗ്യവുമായി ബന്ധപ്പെട്ട സ്കോർ ഇതേ സമയം 62 എന്ന നിലയിൽ ഏറ്റവും താഴേയും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട നിലയിലുമാണ്.
ആരോഗ്യവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആശയവിനിമയങ്ങളുടെ രീതി മാറുന്നതാണ് ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ജോയ്ദീപ് സാഹ പറഞ്ഞു. തനിക്ക് എങ്ങനെ ചികിൽസ ലഭിക്കണം എന്നല്ല ഇന്നവർ ചോദിക്കുന്നത്. താൻ എങ്ങനെ മികച്ച രീതിയിൽ മുന്നോട്ടു പോകും എന്നാണവർ ചിന്തിക്കുന്നത്. തങ്ങളുടെ സേവനം ലഭ്യമാകുന്നവരുടെ ആരോഗ്യം, ക്ഷേമം, മനസമാധാനം എന്നിവ മെച്ചപ്പെടുത്തുകയാണ് ഒരു കമ്പനി എന്ന നിലയിൽ തങ്ങളുടെ ചിന്തയിലുള്ളത്. ശാരീരിക, മാനസിക, സാമ്പത്തിക, തൊഴിൽ, സാമൂഹിക ആരോഗ്യങ്ങളുമായി ബന്ധപ്പെട്ട് നൂറിൽ 65 എന്ന സ്കോറാണ് ഇന്ത്യൻ നഗര മേഖല കൈവരിച്ചിട്ടുള്ളത്. സാമ്പത്തികവുമായി ബന്ധപ്പെട്ട സ്കോർ ആണ് 62 എന്ന നിലയിൽ ഏറ്റവും താഴെയുള്ളത്. ഇത്ര വിപുലമായ ഒരു പഠനത്തിൽ ഇതാദ്യമായി ശാരീരിക-മാനസിക ആരോഗ്യ തലങ്ങൾ 50-50 എന്ന തുല്യ നിലയിൽ എത്തിയത് സമഗ്രമായ ക്ഷേമത്തിനു നൽകുന്ന പ്രാധാന്യത്തെയാണു സൂചിപ്പിക്കുന്നത്. വിവിധങ്ങളായ ഈ തലങ്ങളെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ആരോഗ്യത്തെ എന്തുകൊണ്ട് ഒറ്റപ്പെട്ട നിലയിൽ കാണാനാവില്ല എന്നും ഇതു സൂചിപ്പിക്കുന്നു.
യഥാർത്ഥത്തിൽ ഇന്ത്യ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന ലളിതവും അതേ സമയം പ്രധാനപ്പെട്ടതുമായ ചോദ്യമാണ് ഇന്ത്യ ഹെൽത്ത് കോഷ്യൻറ് ഉയർത്തുന്നതെന്ന് മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷൂറൻസ് ചീഫ് മാർക്കറ്റിങ് ഓഫിസർ സപ്ന ദേശായ് പറഞ്ഞു. ആരോഗ്യത്തെ ഒരൊറ്റ തലത്തിൽ മാത്രമല്ല അവർ വീക്ഷിക്കുന്നതെന്നാണ് തങ്ങൾക്കു കാണാനായത്. തങ്ങളുടെ ശരീരം, തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ, തങ്ങളുടെ ജോലി, തങ്ങളുടെ ബന്ധങ്ങൾ തുടങ്ങിയവയെ എല്ലാം ജനങ്ങൾ ഒരുമിച്ചാണ് ആസൂത്രണം ചെയ്യുന്നത്. ഇവയിൽ ഏതെങ്കിലും പ്രശ്നത്തിലാകുമ്പോൾ മറ്റുള്ളവയും അതിൻറെ ഫലം അനുഭവിക്കും. ഇന്ത്യൻ നഗരങ്ങളിലെ 82 ശതമാനം പേരും തങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നതായി പറയുന്നു. 14 ശതമാനം പേർ തങ്ങളുടെ സമ്മർദ്ദം ചിന്തിക്കാൻ പോലുമാവാത്തത്രയാണെന്നും വിവരിക്കുന്നു. ഇന്ത്യൻ നഗരങ്ങളിലുള്ളവർ ഓരോ ദിവസവും എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്ന് ഇതു സൂചിപ്പിക്കുന്നു. തങ്ങളുടെ ആരോഗ്യത്തിൻറെ ഒരു തലത്തിനായി ജനങ്ങൾ നടത്തുന്ന തെരഞ്ഞെടുപ്പുകൾ പലപ്പോഴും മറ്റൊരു തലത്തിലുള്ളവയുടെ ചെലവിലായിരിക്കും എന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നതായി സ്പ്ന ദേശായി പറഞ്ഞു.
ഇന്ത്യൻ നഗരങ്ങളിലെ 82 ശതമാനം പേരും സമ്മർദ്ദം അനുഭവിക്കുന്നതായി റിപ്പോർട്ടു ചെയ്തതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സമഗ്രമായ ക്ഷേമത്തെ ബാധിക്കുന്ന പ്രധാനപ്പെട്ടൊരു വെല്ലുവിളിയായി ഇതു മാറുന്നു. എന്നാൽ പ്രതികരിച്ചവരിൽ കേവലം ഒരു ശതമാനം പേർ മാത്രമാണ് തങ്ങളുടെ ആരോഗ്യം മികച്ച രീതിയിലല്ല എന്നു വിലയിരുത്തിയിട്ടുള്ളത്. സമ്മർദ്ദത്തെ സാധാരണമായി കാണുകയും ഗുരുതരമായ ആരോഗ്യ പ്രശ്നമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന തലത്തിലെ നിർണായകമായ ധാരണക്കുറവാണിതു സൂചിപ്പിക്കുന്നത്.
ദൈനംദിന ജീവിതത്തിൽ സമ്മർദ്ദത്തിൻറെ പ്രതിഫലനം എപ്പോഴും കാണാം. പ്രതികരിച്ചവരിൽ 63 ശതമാനത്തോളം പേർ കുറഞ്ഞ തോതിലെ ഊർജ്ജമാണു തങ്ങൾക്കുള്ളതെന്നു തോന്നുന്നതായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് അടക്കമുള്ള പ്രോൽസാഹനങ്ങളുടെ അപര്യാപ്തതയെ കുറിച്ചു റിപോർട്ടു ചെയ്തതായും വ്യക്തമാകുന്നുണ്ട്. വൈകാരികമായ പ്രതിഫലനങ്ങളും പലരും റിപോർട്ടു ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിൻറെ തലങ്ങളെ ബാധിക്കുന്ന രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത വിധത്തിൽ സമ്മർദ്ദം അനുഭവപ്പെടുന്നതായും വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതായും പലരും ചൂണ്ടിക്കാട്ടുന്നു. ശമ്പളക്കാരാണ് ഏറ്റവും വലിയ തോതിൽ ഇവ അനുഭവിക്കുന്നത്.
സാമ്പത്തിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളാണ് സമ്മർദ്ദത്തിനു പിന്നിലെന്ന് 41 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ തങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുന്നതായി 36 ശതമാനം പേർ പറയുന്നു. രണ്ടു ദിശയിലും സമ്മർദ്ദം ഉയരുന്നതായാണ് ഇവിടെ കാണുന്നത്. സാമ്പത്തികമായ ആശങ്ക ക്ഷേമത്തെ ഇല്ലാതാക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകൾ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. മറികടക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ ഇതു തുടർച്ചയായി നടന്നു കൊണ്ടിരിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിന് നഗര ഇന്ത്യക്കാരെ സംബന്ധിച്ച് ആരോഗ്യവും സാമ്പത്തിക സുരക്ഷിതത്വവും പ്രത്യേകമായ ലക്ഷ്യങ്ങളല്ല. അവ രണ്ടും പരസ്പരം മൽസരിക്കുന്നതായി അവർക്ക് അനുഭവപ്പെടുന്നുണ്ട്.
ഇതാദ്യമായി ശാരീരികാരോഗ്യവും മാനസികാരോഗ്യവും 50-50 എന്ന തുല്യ നിലയിൽ നിൽക്കുന്നത് സമഗ്രമായ ക്ഷേമത്തിനു നൽകുന്ന പ്രാധാന്യമാണു സൂചിപ്പിക്കുന്നത്. മാനസികാരോഗ്യത്തിന് തങ്ങളുടെ ശാരീരികാരോഗ്യത്തേക്കാൾ പ്രധാന്യം നൽകുന്നതും തിരിച്ചുള്ളതുമായ നഗര ഇന്ത്യക്കാരുടെ എണ്ണം തുല്യനിലയിലാണ്. വൈകാരികമായ തിരിച്ചു വരവിനും സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനും അത് ആരോഗ്യത്തിൻറെ അവിഭാജ്യ ഘടകമാണെന്നു കാണുന്നതിലും ഉള്ള ഉയർന്നു വരുന്ന അവബോധമാണിതു കാണിക്കുന്നത്.
വിവിധ പ്രായങ്ങളിലുള്ളവർക്കിടയിൽ ഇക്കാര്യത്തിനു ലഭിക്കുന്ന പ്രാധാന്യവും ശ്രദ്ധേയമാണ്. 35 വയസിനു താഴെയുള്ളവരിൽ 54 ശതമാനം തങ്ങളുടെ ശാരീരികാരോഗ്യത്തേക്കാൾ മാനസികാരോഗ്യത്തിനാണു പ്രാധാന്യം നൽകുന്നത്. അതേ സമയം 50 വയസും അതിലധികവും ഉള്ളവർ ശാരീരികാരോഗ്യത്തിനാണ് മാനസികാരോഗ്യത്തേക്കാൾ പ്രാധാന്യം നൽകുന്നത്. ഇന്ത്യ ആരോഗ്യത്തെ എങ്ങനെ നിർവചിക്കുന്നു എന്നതിൽ പ്രായത്തിൻറെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള വിപുലമായ മാറ്റത്തെയാണിതു സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷമതയോടൊപ്പം മാനസികമായ ക്ഷേമവും പ്രാധാന്യം നേടുന്നതും ഇതു ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ ഇൻഷൂറൻസ് സ്വന്തമാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്ന് ക്ഷേമവുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു. പ്രായം, ലിംഗം, നഗരം, സമ്മർദ്ദത്തിൻറെ തലം എന്നിവയെക്കാളെല്ലാം പ്രാധാന്യം സുസ്ഥിരമായി അതിനുണ്ട്. ആരോഗ്യ ഇൻഷൂറൻസ് ഉള്ള ഇന്ത്യക്കാർ ഹെൽത്ത് കോഷ്യൻറിൽ നൂറിൽ 68 എന്ന സ്കോർ ആണു നേടിയിട്ടുള്ളത്. ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തവരിൽ ഇത് 62 ആണ്. എല്ലാ വിഭാഗക്കാർക്കിടയിലും ഈ ആറു പോയിൻറിൻറെ അന്തരമുണ്ട്. സമ്മർദ്ദം ഉള്ളതും അതേ സമയം ആരോഗ്യ ഇൻഷൂറൻസ് ഉള്ളതുമായ ഇന്ത്യക്കാർക്ക് മൊത്തത്തിൽ 67 പോയിൻറ് ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒന്ന്. സമ്മർദ്ദം ഒട്ടും തന്നെയില്ല എന്ന് റിപോർട്ടു ചെയ്യപ്പെടുന്ന ഇൻഷൂറൻസ് ഇല്ലാത്ത ഇന്ത്യക്കാർക്ക് തുല്യമായ നിലയിലാണ് ഇത്. ആരോഗ്യ ഇൻഷൂറൻസ് സാമ്പത്തിക സംരക്ഷണം മാത്രമല്ല, എല്ലാ ദിവസവും മനസമാധാനം കൂടിയാണു നൽകുന്നത്.
പരമ്പരാഗതമായി കുടുംബത്തിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങൾ ജീവിതത്തിൽ വൈകിയാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഇപ്പോൾ അത് ഒരു ദശാബ്ദം മുന്നേ തന്നെ വേണ്ടി വരുന്നു. ജീവനക്കാരുടെ കാര്യത്തിൽ 25-34 പ്രായത്തിലുളളവരിൽ 29 ശതമാനവും തങ്ങളുടെ തൊഴിൽദാതാവിൻറെ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ മാതാപിതാക്കൾക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. 35-49 പ്രായക്കാർക്കിടയിൽ ഇത് 27 ശതമാനമാണ്. അതേ സമയം 23 ശതമാനം പേർ പ്രസവവുമായി ബന്ധപ്പെട്ട പിന്തുണയും ഇപ്പോൾ തന്നെ തേടുന്നുണ്ട്. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമുള്ളവരിൽ ഗണ്യമായ ഒരു വിഭാഗം വരുന്നതാണിവർ.
ഇന്ത്യയിലെ ജീവനക്കാർക്കിടയിലെ ഏറ്റവും നിർണായക വെല്ലുവിളിയായി ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനം തുടരുകയാണ്. ജോലി സ്ഥലത്തെ ആരോഗ്യവുമായി ബന്ധപ്പെട്ട അഞ്ചു സുപ്രധാന ഘടകങ്ങളിൽ ഇതു സൂചിപ്പിക്കുന്നത് 63 ശതമാനം പേരാണ്. അതു തങ്ങളുടെ ആരോഗ്യത്തിൻറെ കാര്യത്തിൽ നിർണായകമാണെന്നവർ പറയുന്നു. അതേ സമയം വലിയൊരു വിഭാഗം പേർ ഇതു തങ്ങൾക്കു കൈവരിക്കാനായി എന്നും ചൂണ്ടിക്കാട്ടുന്നു.
ശമ്പളക്കാരായ ജീവനക്കാർക്കിടയിലാണ് സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്നതെന്നാണ് റിപോർട്ട്. കുറഞ്ഞ തോതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവുക, ശാരീരിക ലക്ഷണങ്ങൾ തുടങ്ങിയവ സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരേക്കാൾ ഇവർക്കു കൂടുതലാണ്. ജീവനക്കാരുടെ ക്ഷേമത്തിനുള്ള വർധിച്ചു വരുന്ന പ്രാധാന്യമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ശക്തമായ രീതിയിൽ സ്ഥാപനങ്ങളുടെ പിന്തുണാ സംവിധാനങ്ങൾ അവതരിപ്പിച്ച് ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിൻറെ ആവശ്യകതയാണിതു സൂചിപ്പിക്കുന്നത്
ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള തുറന്ന കാഴ്ചപ്പാടും പഠനം വെളിപ്പെടുത്തുന്നു. നഗര ഇന്ത്യക്കാരിൽ 63 ശതമാനം പേരും എഐ അധിഷ്ഠിത സേവനങ്ങൾ സ്വീകരിക്കുന്നതിൽ തങ്ങളുടെ സമ്മതം വ്യക്തമാക്കുന്നുണ്ട്. കൂടുതൽ മെച്ചപ്പെട്ട രീതിയിലെ രോഗനിർണയം, നേരത്തെ തന്നെ രോഗം കണ്ടെത്തൽ, തുടർച്ചയായ ആരോഗ്യ നിരീക്ഷണം തുടങ്ങിയവ വഴിയുള്ള ഗുണങ്ങളും ഇവിടെ പ്രതികരിച്ചവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേ സമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മാനുഷിക ഇടപെടൽ കുറയാനുള്ള സാധ്യത എന്നിവയും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്. എഐ പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം വിദഗ്ദ്ധ ആരോഗ്യ പ്രൊഫഷണലുകളും ഉണ്ടാകണമെന്നും മാനുഷികമായ വിലയിരുത്തലുകളും സഹാനുഭൂതിയും ഒഴിവാക്കപ്പെടരുതെന്നും പ്രതികരിച്ചവരിൽ പലരും ആവശ്യപ്പെട്ടു.
ആരോഗ്യവുമായി ബന്ധപ്പെട്ട സമീപനങ്ങളിൽ കൃത്യമായ സ്ത്രീ-പുരുഷ വ്യത്യാസം പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. സമഗ്ര ആരോഗ്യ സ്കോറിൻറെ കാര്യത്തിൽ സ്ത്രീകളും പുരുഷൻമാരും 65 എന്ന തുല്യ സ്കോറിലാണ്. അതേ സമയം മാനസികാരോഗ്യ പിന്തുണ തേടുന്ന കാര്യത്തിൽ സ്ത്രീകൾ കൂടുതൽ മുൻഗണന നൽകുന്നു. വൈകാരികമായ ക്ഷേമത്തിനു ഗുണകരമായ രീതിയിലാണ് വനിതകളുടെ നീക്കങ്ങളും. പുരുഷൻമാർക്കിടയിൽ ഉയർന്ന തലത്തിലെ സാമ്പത്തിക ആത്മവിശ്വാസം റിപോർട്ടു ചെയ്യുന്നുണ്ട്. ഇൻഷൂറൻസ് പരിരക്ഷ, കടം കൈകാര്യം ചെയ്യൽ, ജോലി സ്ഥിരത തുടങ്ങിയവ അവർ കൂടുതൽ ഉയർന്ന തലത്തിലാവും വിലയിരുത്തുക.
പരമ്പരാഗത ആരോഗ്യ ഇൻഷൂറൻസിനും ഉപരിയായി ഇന്ത്യക്കാർ തങ്ങളുടെ ക്ഷേമത്തെക്കുറിച്ച് എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്ന് തെളിവിൻറെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്ന പഠനം അവതരിപ്പിച്ച് വിപുലമായ രീതിയിൽ മുന്നോട്ടു പോകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് മണിപാൽ സിഗ്ന ഇന്ത്യ ഹെൽത്ത് കോഷ്യൻറ് ഉയർത്തിക്കാട്ടുന്നത്. വളർന്നു വരുന്ന ഇന്ത്യയ്ക്കായി കൂടുതൽ പ്രതികരണാത്മകവും സമഗ്രവുമായ ആരോഗ്യ സേവനങ്ങളാണ് ഇതിലൂടെ കമ്പനി നൽകുന്നത്.
റിപ്പോർട്ടിൻറെ കൂടുതൽ വിവരങ്ങൾക്കായി India Health Quotient 2026 സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.