Sections

കാര്‍ഷിക വായ്പകളില്‍ നിഷ്‌ക്രിയ ആസ്തി ഉയരുന്നു

Wednesday, Apr 13, 2022
Reported By MANU KILIMANOOR

കാര്‍ഷിക വായ്പകളില്‍ നിഷ്‌ക്രിയ ആസ്തി ഉയരുന്നു

റിസര്‍ബാങ്ക് നിര്‍ദ്ദേശപ്രകാരം ഏതാനും വര്‍ഷങ്ങളായി നിഷ്‌ക്രിയ ആസ്തി കുറയ്ക്കാന്‍ ബാങ്കുകള്‍ കഠിന ശ്രമത്തിലാണ് . എന്നാല്‍ കാര്‍ഷിക വായ്പകളിലെ നിഷ്‌ക്രിയ ആസ്തി ഉയരുന്നതാണ് കണക്കുകള്‍ കാണിക്കുന്നത്.വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 7.8 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു.2021 ഡിസംബര്‍ 31ലെ കണക്കുപ്രകാരം ഇത് 5.6 ലക്ഷം കോടി രൂപയിലെത്തി എന്നാല്‍ കാര്‍ഷിക രംഗത്തെയും സൂക്ഷ്മ- ചെറുകിട -ഇടത്തരം സംരംഭക മേഖലകളുടെ യും നിഷ്‌ക്രിയ ആസ്തി ഉയരുകയാണ്.കാര്‍ഷിക മേഖലയുടെ നിഷ്‌ക്രിയ ആസ്തി 2019-20 സാമ്പത്തിക വര്‍ഷത്തെ 1.26 ലക്ഷം കോടി രൂപയില്‍നിന്ന് 2020-21ല്‍ 1.36 ലക്ഷം കോടി രൂപയിലെത്തി ഒരുവര്‍ഷത്തിനിടെ 9355 അഞ്ച് കോടി രൂപയുടെ വര്‍ധന ആകെയുള്ള നിഷ്‌ക്രിയ ആസ്തിയുടെ 15.07 ശതമാനത്തില്‍ നിന്ന് 17.4 ശതമാനമായാണ് ഈ വര്‍ധന.വ്യവസായമേഖലയിലെ നിഷ്‌ക്രിയ ആസ്തി 4.0 എട്ടു കോടി രൂപയില്‍ നിന്ന് 3.18 ലക്ഷം കോടി രൂപ കുറഞ്ഞപ്പോഴാണ് കാര്‍ഷിക മേഖലയിലെ നിഷ്‌ക്രിയ ആസ്തി ഉയരുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മേഖലയിലെ പ്രതിസന്ധിയുടെ  ആഴംവ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. കാര്‍ഷിക വായ്പകളുടെ അപേക്ഷിച്ച് മറ്റു വായ്പകള്‍ കൂടുതലായി ബാങ്കുകള്‍ എഴുതിത്തള്ളുകയും ക്രമീകരിക്കുകയും ചെയ്തത് കാര്‍ഷിക മേഖലയിലെ കിട്ടാകടം ഉയരുന്നതിന് കാരണമാകുന്നുണ്ട്.


കാര്‍ഷിക രംഗത്തെ നിഷ്‌ക്രിയ ആസ്തി കൂടുതലായും പൊതുമേഖലാ ബാങ്കുകളിലാണ്. 2021 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഇത് 1,15,281 കോടി ആണ് . മുന്‍വര്‍ഷം ഇത് 1,11,571 കോടി രൂപയായിരുന്നു. സ്വകാര്യ ബാങ്കുകളില്‍ ഇത് മുന്‍വര്‍ഷത്തെ 14,462 കോടിയില്‍ നിന്നും 18,900 കോടിയായാണ് വര്‍ധന. പ്രാദേശികതലത്തില്‍ സഹകരണ ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും കാര്‍ഷിക വായ്പകളില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞിട്ടുണ്ട്.

1990ല്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്താദ്യമായി കാര്‍ഷികവായ്പ എഴുതിതള്ളിയത്. പിന്നീട് 2008 യുപിഎ സര്‍ക്കാര്‍ 71,680 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. 2014 ന് ശേഷം ഉത്തര്‍പ്രദേശ്, തെലുങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിങ്ങനെ പല സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 2.69 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളി യിട്ടുണ്ട് കേരളം ഇതുവരെ ഈ പട്ടികയിലില്ല.

കേരളം, തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ കാര്‍ഷികവായ്പ കാര്‍ഷികമേഖലയിലെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലും കൂടുതലാണെന്ന് ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട് കാര്‍ഷിക വായ്പ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്റെ സൂചനയാണ് ഇതില്‍ കാണുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.