നടത്തം നൽകുന്ന ആരോഗ്യഗുണങ്ങൾ ഏറെയാണ്. തൊട്ടടുത്തുള്ള ഒരു കടയിൽ പോകാൻ പോലും രണ്ടു ചുവടു വയ്ക്കാതെ വണ്ടി എടുക്കുന്നവരാണ് നമ്മളിൽ പലരും. നടത്തം കൊണ്ടുള്ള ഗുണങ്ങൾ അറിഞ്ഞാലെങ്കിലും അത് ശീലമാക്കിയാൽ ഏറെ നല്ലത്. ഏറ്റവും ലഘുവായ വ്യായാമമാണ് നടത്തം. കൂടുതൽ ഊർജ്ജസ്വലരാകാനും അരവണ്ണം കുറയ്ക്കാനും എല്ലാം നടത്തം നല്ലതാണ്.
- ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ നടത്തത്തിനാവും. ഹാർവാർഡ് ഹെൽത്ത് പബ്ലീഷിങ് പറയുന്നത് നടത്തം ഹൃദ്രോഗസാധ്യത 31 ശതമാനവും മരണസാധ്യത 32 ശതമാനവും കുറയ്ക്കുന്നു എന്നാണ്.
- നടത്തം ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. വെറും ഒരു മൈൽ അതായത് 1.6 കി.മീ നടന്നാൽ 100 കാലറിയാണ് കത്തുന്നത്. കൂടാതെ ശരീരഭാരം കുറയുമ്പോഴുണ്ടാകുന്ന പേശീ നഷ്ടവും തടയാൻ നടത്തം സഹായിക്കും. പതിവായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും കുടവയർ വരാതിരിക്കാനും സഹായിക്കും.
- ആഴ്ചയിൽ 7 മണിക്കൂറോ അതിലധികമോ നടക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 14 ശതമാനം കുറവായിരിക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠനം പറയുന്നു. അമിതഭാരമുള്ള സ്ത്രീകൾക്കും ഹോർമോൺ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നവർക്കും നടത്തത്തിലൂടെ ഇതേ സംരക്ഷണം ലഭിക്കും.
- ദിവസം അരമണിക്കൂർ നടക്കുന്നത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കും. പതിവായുള്ള നടത്തം ഉറക്കം സുഖമാകാനും സഹായിക്കും. തണുപ്പുകാലങ്ങളിലും ആരോഗ്യത്തോടെയിരിക്കാൻ നടത്തം സഹായിക്കും.
- തുറസ്സായ, നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലമാണ് നടക്കാൻ തിരഞ്ഞെടുക്കേണ്ടത്. താടിയും ചുമലും ഉയർത്തി കൈ വീശി നേരെ നോക്കി നടക്കണം. കൂനി നടക്കാൻ പാടില്ല. ഇറുങ്ങിയ വസ്ത്രങ്ങളോ കംഫർട്ടബ്ൾ അല്ലാത്ത പാദുകങ്ങളോ ധരിച്ചുകൊണ്ട് നടക്കുന്നതും നല്ലതല്ല. ഒറ്റക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കൂട്ടുകാരെയോ പങ്കാളികളെയോ കൂട്ടിനു വിളിക്കുക. അമിത ഭക്ഷണം കഴിച്ചുകൊണ്ടുള്ള നടത്തം ഒട്ടും സുഖകരമാകില്ല.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ബ്രയിൻ പവർ വർദ്ധിപ്പിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.