Sections

ജൂലൈയിൽ വാഹന റീട്ടെയിൽ വിൽപ്പന 25.89% ഉയർന്നു

Friday, Aug 07, 2026
Reported By Admin
India Auto Retail Sales Hit Record High in July 2026

ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ജൂലൈയിൽ എല്ലാ വിഭാഗങ്ങളും റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. 25,91,138 വാഹനങ്ങളാണ് ജൂലൈയിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 25.89% വളർച്ച രേഖപ്പെടുത്തി. പ്രതിമാസ അടിസ്ഥാനത്തിൽ 0.16% കുറവുണ്ടായി.

ഇരുചക്ര വാഹന വിൽപ്പന 28.25% ഉയർന്ന് 18,18,289 യൂണിറ്റായി. പാസഞ്ചർ വാഹന വിൽപ്പന 19.13% വർധിച്ച് 4,16,555 യൂണിറ്റിലെത്തി. കൊമേഴ്‌സ്യൽ വാഹനങ്ങൾ 24.04% വളർച്ചയോടെ 99,666 യൂണിറ്റും ത്രീവീലറുകൾ 16.16% വളർച്ചയോടെ 1,33,778 യൂണിറ്റും രേഖപ്പെടുത്തി. ട്രാക്ടർ വിൽപ്പന 28.10% ഉയർന്ന് 1,17,349 യൂണിറ്റായി.

പാസഞ്ചർ വാഹനങ്ങളിൽ സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത വിഹിതം 40.59% ആയി. പെട്രോൾ വാഹനങ്ങളുടെ 41.68% വിഹിതത്തോട് വളരെ അടുത്താണിത്. ജൂലൈയിൽ പാസഞ്ചർ വാഹനങ്ങളുടെ ഇവി വ്യാപനം 12.7% ആയി ഉയർന്നു.

അതേസമയം, പാസഞ്ചർ വാഹനങ്ങളുടെ ഡീലർ ഇൻവെന്ററി 33-35 ദിവസമായി ഉയർന്നത് വിപണിയിൽ ആശങ്കയായി തുടരുന്നു. ഓണം, സ്വാതന്ത്ര്യദിനം, രക്ഷാബന്ധൻ തുടങ്ങിയ ഉത്സവകാല ആവശ്യകത ഓഗസ്റ്റിലെ വിൽപ്പനയ്ക്ക് അനുകൂലമാകുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷ. 74.30% ഡീലർമാരും ഓഗസ്റ്റിൽ വിൽപ്പന വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.