Sections

കല്‍ക്കരി ക്ഷാമം നേരിടാന്‍ രണ്ടും കല്‍പ്പിച്ച് കേന്ദ്രം; ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു

Wednesday, May 11, 2022
Reported By admin
Coal India

ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം കല്‍ക്കരി കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയാണ്.കല്‍ക്കരി പ്രതിസന്ധി രാജ്യത്തെ വൈദ്യുതനിലയങ്ങളെ ബാധിച്ചേക്കുമെന്ന ഭീതിയാണ് കേന്ദ്രം.

 

രാജ്യം നേരിടുന്ന കല്‍ക്കരി ക്ഷാമം നേരിടാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഖനികള്‍ക്ക് 50 ശതമാനം ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള അനുവാദം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.കല്‍ക്കരി മന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് ഖനികള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം കല്‍ക്കരി കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയാണ്.കല്‍ക്കരി പ്രതിസന്ധി രാജ്യത്തെ വൈദ്യുതനിലയങ്ങളെ ബാധിച്ചേക്കുമെന്ന ഭീതിയാണ് കേന്ദ്രം.നിലവില്‍ ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.കല്‍ക്കരിയുടെ അന്താരാഷ്ട്ര വില ഉയര്‍ന്നുനില്‍ക്കുന്നതും ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.ആഭ്യന്തര കല്‍ക്കരിയെ ആശ്രയിക്കുന്ന വൈദ്യുതി ഉത്പാദന കേന്ദ്രങ്ങള്‍ ആവശ്യമായ കല്‍ക്കരിയുടെ 10 ശതമാനം ഇറക്കുമതി ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്്.ഈ മാസത്തില്‍ ഊര്‍ജ്ജ മേഖലയില്‍ പ്രതിസന്ധിക്ക് സാധ്യത കാണുന്നുണ്ട്
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.