Sections

രാജ്യം ഭീകരമായ വിലക്കയറ്റ ഭീഷണയില്‍

Friday, May 13, 2022
Reported By admin
inflation

റഷ്യ-യുക്രൈയ്ന്‍ യുദ്ധവും ഭക്ഷ്യ-പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവുമാണ് നാണ്യപ്പെരുപ്പത്തിനു പ്രധാന കാരണം

 

ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7.79% ആയി.മാര്‍ച്ചില്‍ ഇത് 6.95 % ആയിരുന്നു.2014 മെയിലെ 8.33% കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്.ഭക്ഷ്യോത്പന്ന വിലക്കയറ്റം മാര്‍ച്ചില്‍ 7.68% ആയിരുന്നത് ഏപ്രിലില്‍ 8.38% ആയി കൂടി.കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ ഉണ്ടായിരുന്ന നിരക്ക് 1.96% മാത്രമായിരുന്നു.നാണ്യപ്പെരുപ്പം 6% കവിയാതെ സൂക്ഷിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമെങ്കിലും കഴിഞ്ഞ നാല് മാസമായി ഇത് നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.കേരളത്തിലെ നാണ്യപ്പെരുപ്പ നിരക്ക് 5.08% ആണ്.

റഷ്യ-യുക്രൈയ്ന്‍ യുദ്ധവും ഭക്ഷ്യ-പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവുമാണ് നാണ്യപ്പെരുപ്പത്തിനു പ്രധാന കാരണം.ഇന്ധനത്തിനു പുറമെ തുണിത്തരങ്ങള്‍,പച്ചക്കറി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരക്കും മാര്‍ച്ചിനെ അപേക്ഷിച്ചു കൂടിയിട്ടുണ്ട്.ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ്.പച്ചക്കറി സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയുടേത് 17 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.