Sections

ജീവിതത്തിൽ പേഴ്സണൽ ഡിസ്റ്റൻസിനുള്ള പ്രാധാന്യം

Saturday, Apr 20, 2024
Reported By Soumya
Personal Distance

ഓരോ വ്യക്തികൾക്ക് ഒരു പേഴ്സണൽ ഡിസ്റ്റൻസ് ഉണ്ടാകാറുണ്ട്. തങ്ങൾക്ക് വ്യക്തിപരം ആയിട്ടുള്ള ശരീരത്തിന് ചേരുന്ന ഒരു പ്രദേശത്തെ ആണ് പേഴ്സണൽ ഡിസ്റ്റൻസ് എന്ന് പറയുന്നത്. എല്ലാ പക്ഷി മൃഗാദികൾക്കും ഉണ്ടാകാറുണ്ട് അതുപോലെതന്നെ മനുഷ്യർക്കും അവരുടെതായ ഒരു പേഴ്സണൽ ഡിസ്റ്റൻസ്പോലുള്ള ഒരു ശരീരപ്രദേശം ഉണ്ടാകാറുണ്ട്. നമ്മളോട് ചേർന്ന് നിൽക്കുവാൻ എല്ലാവരെയും അനുവദിക്കാറില്ല എന്നുള്ളതാണ് വാസ്തവം. അങ്ങനെ അനുവദിക്കാതിരിക്കുന്ന മേഖല ഓരോ വ്യക്തികൾക്ക് ഉണ്ട്. ഇതിനെ പൊതുവേ നാലായി തരം തിരിച്ചിട്ടുണ്ട്.

ദൃഢബന്ധ മേഖല

ഇത് ശരീരത്തിൽ നിന്നും 6 മുതൽ 18 ഇഞ്ച് അകലെയാണ്. ഇത് ഓരോ വ്യക്തികളുടെയും പ്രാധാന്യം അർഹിക്കുന്ന മേഖലയാണ്. ഒരു വ്യക്തി അവരുമായി വൈകാരിക അടുപ്പമുള്ള ആളുകളെ മാത്രമാണ് ഈ മേഖലയിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. ഉദാഹരണമായി രക്ഷകർത്താക്കൾ, ജീവിതപങ്കാളി, കുഞ്ഞുങ്ങൾ, വളർത്തു മൃഗങ്ങൾ, വളരെ അടുത്ത സുഹൃത്തുക്കൾ എന്നിവരെ മാത്രമാണ് ഈ പ്രദേശത്തേക്ക് ഓരോ വ്യക്തികളും അടുപ്പിക്കാറുള്ളത്. മറ്റു വ്യക്തികൾ നമ്മുടെ ശരീരത്തിന് അടുത്തേക്ക് ചേർന്ന് വരുന്നത് പലരും ഇഷ്ടപ്പെടാറില്ല. പക്ഷേ ട്രെയിനിലോ ബസ്സിലോ തിരക്കുള്ള ലിഫ്റ്റിലെ യാത്രയിലോ അങ്ങനെ സംഭവിക്കാറുണ്ടെങ്കിലും പൊതുവേ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇവിടെ ചേർന്ന് ഈ ഭാഗത്തേക്ക് ആരും അടുത്ത് വരാൻ ഇഷ്ടപ്പെടുന്നില്ല. ഇങ്ങനെ ഒരു ഡിസ്റ്റൻസ് ഉണ്ടെന്നും അങ്ങോട്ട് ഇടിച്ചു കയറി പോകാൻ പാടില്ല എന്നും ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. പ്രത്യേകിച്ചും സ്ത്രീകൾ ഈ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്.

വ്യക്തിഗത മേഖല

ഇത് 18 ഇഞ്ച് മുതൽ 48 ഇഞ്ച് വരെയാണ് ഇത് 46 സെന്റീമീറ്റർ മുതൽ 1.22 മീറ്റർ വരെയാണ്. ഇത് പൊതുവേ ഓഫീസുകളിൽ നമ്മളോടൊപ്പം ജോലി ചെയ്യുന്നവർ, പരിചയമുള്ള ആളുകൾ, സാധാരണയുള്ള സൗഹൃദങ്ങൾ ഇവരൊക്കെ ഈ മേഖലയിൽ കടന്നു വരാറുണ്ട്.

സാമൂഹ്യ മേഖല

സാമൂഹ്യ മേഖല എന്ന് പറഞ്ഞാൽ 4 അടി മുതൽ 12 അടി വരെയാണ്.1.22 മീറ്റർ മുതൽ 3.6 മീറ്റർ വരെയാണ്. അതായത് അപരിചിതരായിട്ടുള്ള ആളുകൾ പരിചയമില്ലാത്ത ആളുകൾ അവരൊക്കെ ഈ ഡിസ്റ്റൻസിൽ ആയിരിക്കും ആളുകൾ നിർത്തുക. ഉദാഹരണമായി ഒരു പ്ലംബിംഗ് പണിക്ക് വരുന്ന ആൾ അല്ലെങ്കിൽ തടിപ്പണിക്കായി വരുന്നയാൾ അവരെയൊക്കെ ഓരോ വ്യക്തികളും ഈ ഡിസ്റ്റൻസിൽ നിർത്താൻ ആയിരിക്കും താല്പര്യപ്പെടുന്നത്. ഒരു സാധനം പർച്ചേസ് ചെയ്യാൻ പോയി കഴിഞ്ഞാൽ ഒരു ഷോപ്പിംഗ് മാളിൽ പോയാലോ അവിടുത്തെ സ്റ്റാഫുമായി ഈ ഡിസൈൻസ് കീപ് ചെയ്യാനായി ശ്രദ്ധിക്കുക. അതുപോലെതന്നെ പോലീസ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഇത്രയും അകലത്തിൽ നിൽക്കാൻ ആയിരിക്കും പൊതുവേ എല്ലാവരും ആഗ്രഹിക്കുക.

പൊതുഇട മേഖല

ഇത് 12 അടിയാണ് 3.6 മീറ്റർ അകലെ. ഇത് പൊതുവേ ഒരു വേദിയിൽ സംസാരിക്കുന്ന സമയത്ത് ഒറ്റയ്ക്ക് പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുന്ന സമയത്ത് ആളുകളിൽ നിന്നും ഇത്രയും അകലെ നിന്ന് ചെയ്യുവാൻ ആയിരിക്കും ആഗ്രഹിക്കുക. ഉദാഹരണമായി ഒരു പ്രഭാഷണം നടത്തുകയാണെങ്കിൽ മറ്റ് ആളുകൾ നിന്നും 12 അടി മാറിനിന്ന് പ്രഭാഷണം നടത്താനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. ഒരു കാര്യം പെർഫോം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഇത്രയും അകലെ നിന്ന് പെർഫോം ചെയ്യാനായിരിക്കും പൊതുവേ ആഗ്രഹിക്കുന്നത്. ശത്രുക്കളിൽ നിന്നും ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളിൽ നിന്നും ഇത്രയും അകലം മാറിനിൽക്കാൻ ആയിരിക്കും നിങ്ങൾ ആഗ്രഹിക്കുക.

ഇങ്ങനെ നാല് മേഖലകൾ പൊതുവെ ഉണ്ട്. നിങ്ങൾക്ക് ഒരാളെ ഇഷ്ടമില്ലെങ്കിൽ അവരിൽ നിന്നും 12 അടി മാറി നിൽക്കുന്നതായിരിക്കും നിങ്ങൾ ഇഷ്ടപ്പെടുക അതായിരിക്കും നിങ്ങൾക്ക് കൺഫർട്ടബിൾ ആയി തോന്നുക അതുകൊണ്ട് ഓരോ വ്യക്തികൾക്ക് ഈ തരത്തിലുള്ള പേഴ്സണൽ ഡിസ്റ്റൻസ് ഉണ്ടെന്ന് മനസ്സിലാക്കി അതിനനുസരിച്ച് മാറുന്നതാണ് വ്യക്തിബന്ധങ്ങൾ ഏറ്റവും മികച്ച രീതി.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.